ഉദയംപേരൂര്‍: ഏകാദശ പെരും തൃക്കോവില്‍ മഹാദേവ ക്ഷേത്രത്തില്‍ കര്‍പ്പൂരാദി അഷ്ടബന്ധകലശം തന്ത്രി മനയത്താറ്റ് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ 26ന് വൈകിട്ട് 6ന് ആരംഭിക്കും. 27ന് രാവിലെ 6ന് വലിയചതുഃശുദ്ധി വൈകിട്ട് 7ന് ആര്‍എല്‍വി ശ്രീനാഥ് നമ്പൂതിരി നയിക്കുന്ന ഭക്തിഗാനസുധ.
28ന് രാവിലെ 6ന് വലിയധാര വൈകിട്ട് 7ന് വൈക്കം സ്വരലയയുടെ നാഗസ്വരക്കച്ചേരി 29 രാവിലെ 6ന് പഞ്ചഗവ്യ അവഗാഹം വൈകിട്ട് 5ന് അധിവാസഹോമങ്ങള്‍ വൈകിട്ട് 7ന് പള്ളുരുത്തി ശ്രീഭദ്രകളിയോഗത്തിന്റെ തിരുവാതിരകളി, 30ന് രാവിലെ 6ന് മഹാകുംഭകലശാഭിഷേകം, വൈകിട്ട് 6ന് ശ്രീകൃഷ്ണസ്വാമി ആചാര്യവരണം, 7ന് കുമാരി അഞ്ജന ഷാജി ആന്റ് പാര്‍ട്ടിയുടെ നൃത്തനൃത്യങ്ങള്‍.
31ന് രാവിലെ 6ന് നവീകരണ പ്രായശ്ചിത്ത ഹോമം, വൈകിട്ട് 7ന് ഉദയം പേരൂര്‍ രംഗശ്രീ നൃത്തകലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങള്‍ ജൂണ്‍ 1 രാവിലെ 6ന് പ്രായശ്ചിത്ത ഹോമം വൈകിട്ട് 7ന് വൈക്കം സുമോദിന്റെയും, ടി.വി.പുരം സുഭാഷിണിയുടെയും നാഗസ്വര കച്ചേരി ജൂണ്‍ 2 6ന് കലശപൂജകള്‍ വൈകിട്ട് 7ന് ഐശ്വര്യബിജു ആന്റ് പാര്‍ട്ടിയുടെ ഭരതനാട്യം. 3ന് രാവിലെ 6ന് തത്വകലശപൂജ വൈകിട്ട് 6ന് അധിവാസഹോമം വൈകിട്ട് 7ന് ഹരിശങ്കര്‍ രംഗനാഥന്റെ വയലിന്‍കച്ചേരി. 4ന് രാവിലെ 6ന് കലശപൂജകള്‍ 9ന് ബ്രഹ്മകലശം വൈകിട്ട് 7ന് ഉദയംപേരൂര്‍ സൗപര്‍ണ്ണിക മാന്‍ഡ് ആന്റ് മ്യൂസിക്കിന്റെ കലാപരിപാടികള്‍ വൈകിട്ട് 7ന്.
















