തിരുവനന്തപുരം: സാത്താന്‍ പൂജ നിയമപരമായി തടയണമെന്ന് ലത്തീന്‍ അതിരൂപത ബിഷപ്പ് ഡോ.എം. സൂസപാക്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നന്തന്‍കോട് നടന്ന കൂട്ടക്കൊലപാതകം നിര്‍ഭാഗ്യകരമാണ്. മനുഷ്യരുടെ വിചിത്രമായ ചില ധാരണകളാണ് ഇത്തരം കാര്യങ്ങള്‍ക്ക് വഴിവയ്‌ക്കുന്നത്. പൈശാചിക ശക്തികള്‍ വഴി ഏത് അക്രമ മാര്‍ഗത്തിലേക്കും മനുഷ്യര്‍ തിരിയുന്നത് ശരിയല്ല.
ഉദ്ധാനം ചെയ്ത യേശു സമാധാനത്തിന്റെ സന്ദേശമാണ് ഏവര്‍ക്കും പകര്‍ന്നു നല്‍കിയത്. പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും ആര്‍ജിച്ചെടുത്ത സമാധാനമാണ് യേശുക്രിസ്തു പങ്കുവച്ചത്. സഹനത്തിലൂടെ മഹത്വത്തിലേക്കു പ്രവേശിച്ച യേശുവിന്റെ സമാധാനവും സ്‌നേഹവും ഏവര്‍ക്കും ഈസ്റ്റര്‍ പകര്‍ന്നു നല്‍കട്ടെയെന്നും ബിഷപ്പ് പറഞ്ഞു.















