Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കണ്ണില്‍ ചോരയില്ലാത്ത കമ്മ്യൂണിസ്റ്റ് വഞ്ചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:17 pm IST
inVicharam

ഒത്തുതീര്‍പ്പു കരാറിലെ മഷി ഉണങ്ങുന്നതിനുമുമ്പ് അതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ താന്‍ വിശ്വസിക്കാന്‍ കൊള്ളത്തവനാണെന്ന് തെളിയിച്ചിരിക്കുന്നു. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന തിരിച്ചറിയാനാവാത്ത ഒരു കഠിനഹൃദയന്‍ കൂടിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കേരളം ഞെട്ടലോടെ തിരിച്ചറിയുകയാണ്. ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കേരളത്തിലെ ഇടതുഭരണം ആരുടെ പക്ഷത്താണെന്ന് തെളിയിക്കുന്നു.

മദ്ധ്യസ്ഥര്‍ നടത്തിയ സുദീര്‍ഘ ചര്‍ച്ചയിലൂടെയാണ് 10 വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച്, മഹിജയും കുടുംബവും നടത്തിയ സമരം ഏപ്രില്‍ രാത്രി അവസാനിച്ചത്. കേസന്വേഷണത്തിലും മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിക്കും, മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യും, സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുന്നില്‍ നടന്ന സംഭവത്തിലെ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും തുടങ്ങിയ സുപ്രധാന വ്യവസ്ഥകളാണ് അംഗീകരിക്കപ്പെട്ടത്. സമരത്തിന് പുറംതിരിഞ്ഞ് നിന്നിരുന്ന മുഖ്യമന്ത്രി ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായി എന്നുള്ളതാണ് ഏറ്റവും പ്രധാനം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കേണ്ട ഉത്തരവാദിത്തം കരാര്‍ പ്രകാരം മുഖമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്നതിനനുസരിച്ച് ബന്ധുക്കള്‍ക്ക് കൂടിക്കാഴ്ചയ്‌ക്ക് അവസരമൊരുക്കും എന്നും കരാറിലുണ്ട്. ചുരുക്കത്തില്‍ സമരത്തെ അവഗണിച്ചു നടന്ന മുഖ്യമന്ത്രി സമരത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതനായി.

എന്നാല്‍ സമരം അവസാനിച്ചതിന്റെ പിറ്റേദിവസം മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായിയുടെ യഥാര്‍ത്ഥമുഖം വെളിവായത്. മഹിജയും കുടുംബവും ഒരു സമരത്തിന് പോകേണ്ടിയിരുന്നോ, എന്താണ് അവര്‍ക്ക് നേടേണ്ടിയിരുന്നത്, സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ബാക്കിവെച്ചത്, ഒരുകാര്യവും സമരത്തിലൂടെ നേടാനുണ്ടായിരുന്നില്ല എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശങ്ങള്‍. ഒത്തുതീര്‍പ്പ് കരാറിലെ വ്യവസ്ഥകളെ ലംഘിക്കുക എന്ന മര്യാദയില്ലാത്ത നടപടി മാത്രമല്ല, തന്നില്‍ വിശ്വാസമര്‍പ്പിച്ച ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തോട് ചെയ്ത കടുത്ത വഞ്ചനകൂടിയായിരുന്നു ഇത്. സമരത്തിന് നേതൃത്വം കൊടുക്കുകയും സഹോദരിയുടെ വേദനയില്‍ അവര്‍ക്ക് കൈത്താങ്ങാവുകയും ചെയ്ത ശ്രീജിത്ത് എന്ന ‘ദേശാഭിമാനി’ ജീവനക്കാരനെതിരെയും മുഖ്യമന്ത്രി കടുത്ത വാക്കുകള്‍ ഉപയോഗിച്ചു. കോഴിക്കോട്ടെ ഒരു ഗ്രാമത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ തലമുറകളായി പ്രവര്‍ത്തിച്ച കുടുംബത്തോടുള്ള പ്രതികാരമായി മാറുകയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

സമരം ഒത്തുതീര്‍ന്ന ഞായറാഴ്ച പകലും രാത്രിയും കണ്ട മുഖ്യമന്ത്രിയെയല്ല, നേരം പുലര്‍ന്നപ്പോള്‍ കേരളം കണ്ടത്. അധികാരത്തിന്റെ ധാര്‍ഷ്ട്യവും കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യത്തിന്റെ ധിക്കാരവും ഒരുമിച്ചാല്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി മുഖ്യമന്ത്രി തരംതാഴുകയായിരുന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും അതുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ചരിത്രാനുഭവങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തില്‍ കാണുന്നത്. കമ്മ്യൂണിസ്റ്റ് സെല്‍ഭരണം ജനാധിപത്യരീതിയില്‍ നടപ്പാക്കുന്നതിന്റെ ഉദാഹരണമാണ് വര്‍ത്തമാന കേരളം. ആരെയെങ്കിലും ജയിലിലടക്കുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട എന്ന ഹൈക്കോടതിയുടെ പരാമര്‍ശം ഈ സാഹചര്യത്തെ വേണ്ടുവോളം പ്രതിഫലിപ്പിക്കുന്നുണ്ട്.

സ്വാശ്രയ സ്ഥാപനത്തില്‍ മകന്‍ മരണപ്പെട്ടതിന് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ഏതൊരമ്മയുടെയും ആവശ്യം മാത്രമാണ് മഹിജ മുന്നോട്ടുവച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണവും നിയമനടപടികളും എവിടെയും എത്തുന്നില്ലെന്ന് കണ്ടപ്പോഴാണ് ആ കുടുംബം ആവലാതികളുമായി വീട്ടില്‍ നിന്നിറങ്ങിയത്. സ്വാശ്രയ മാനേജ്‌മെന്റ് പോലീസിനെയും ഭരണകൂടത്തെയും വിലക്കെടുക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ജിഷ്ണു പ്രണോയ് സംഭവത്തില്‍ ആര്‍ക്കും കാണാം. എന്നിട്ടും സര്‍ക്കാരിനെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാതെ തങ്ങള്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റുകളാണെന്ന് ആണയിട്ടു പറയുന്ന ഒരു കുടുംബത്തെയാണ് പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് ഭരണം തള്ളിപ്പറഞ്ഞതും വഞ്ചിച്ചതും.

എന്താണ് മഹിജയ്‌ക്ക് നേടാനുണ്ടായിരുന്നത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യം മനുഷ്യത്വം മരവിക്കാത്തവരെ ഞെട്ടിപ്പിക്കുന്നതാണ്. അമ്മയും മകനും ആങ്ങളയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴമറിയാത്ത രാഷ്‌ട്രീയതിമിരമാണിത്. ഒരു ഗ്രാമീണ കുടുംബവും കേരളത്തില്‍ തീരെ ദുര്‍ബലമായ ഒരു കമ്മ്യൂണിസ്റ്റ് സംഘടനയായ എസ്‌യുസിഐയും വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാനും കൂടി ഇടതുഭരണകൂടത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം, ഒരമ്മയുടെ ഹൃദയവേദനയെ തിരിച്ചറിയാത്തതിനാലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Hockey

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.