Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഗള്‍ഫ് സന്ദര്‍ശനത്തിന് പോയ യുവതിക്ക് അപകടത്തില്‍ ഗുരുതരപരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:17 pm IST
in Kasargod

രാജപുരം: യുഎഇയിലെ റാസല്‍ ഖൈമ ആശുപത്രിയില്‍ കഴിയുന്ന ഒരു മലയാളി കുടുംബത്തിന്റെ ദുരവസ്ഥ ആരെയും കരളലയിപ്പിക്കുന്നു. അന്യദേശത്തെ ആശുപത്രി കിടക്കയില്‍ ബോധമറ്റ് കിടക്കുന്ന അമ്മ. അമ്മയെ ശയ്യാവലംബയാക്കിയ ദുരന്തം നേരില്‍ക്കണ്ട നടുക്കത്തില്‍ രണ്ടു മക്കള്‍. എല്ലാറ്റിനും മൂക സാക്ഷിയായി ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാര്‍ത്ഥനയോടെ കഴിയുന്ന ഭര്‍ത്താവ്. പ്രതീക്ഷയോടെ ഗള്‍ഫിലെത്തിയ മകളുടെ ദുരവസ്ഥയില്‍ കളളാര്‍ കൊട്ടോടി പേരടുക്കം തോട്ടത്തില്‍ വീടും ദു:ഖസാന്ദ്രമാണ്. റാസല്‍ ഖൈമയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ശശിധരനോടൊപ്പം അവധിക്കാലമാഘോഷിക്കാന്‍ മക്കളായ ശശിനയും അശ്വജിത്തിനും കൂടെ ഒരാഴ്ച മുമ്പാണ് ചുളളിക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന അര്‍ച്ചന സന്ദര്‍ശന വിസയില്‍ ഗള്‍ഫിലേക്കെത്തിയത്. പക്ഷെ അവധിയാഘോഷിക്കാനെത്തിയ അര്‍ച്ചനക്ക് ഗള്‍ഫില്‍ നേരിടേണ്ടി വന്നത് വന്‍ ദുരന്തമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 6ന് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിതവേഗതയില്‍ വന്ന വാഹനം അര്‍ച്ചനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

രണ്ട് മക്കളെയും അപകടത്തില്‍ നിന്നും ശശിധരന്‍ രക്ഷപ്പെടുത്തിയെങ്കിലും ഭാര്യയെ രക്ഷപ്പെടുത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ റാസല്‍ ഖൈമയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അര്‍ച്ചന ഇപ്പോള്‍. അപകടത്തില്‍ തലച്ചോറിലേറ്റ ക്ഷതം മൂലം മൂന്ന് മേജര്‍ ഓപ്പറേഷനുകള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. യു എ ഇയിലെ വിവിധ സന്നദ്ധ സംഘടനകള്‍ അര്‍ച്ചനയുടെ ജീവന്‍ രക്ഷിക്കാനായി രംഗത്തിറങ്ങിയിട്ടുണ്ട്.

കാല്‍ക്കോടിയോളം രൂപ ഇതിനോടകം തന്നെ ചികിത്സയ്‌ക്കായി ചിലവാക്കി കഴിഞ്ഞു. വെന്റിലേറ്ററില്‍ കഴിയുന്ന അര്‍ച്ചനയുടെ ചികിത്സയ്‌ക്കായി പ്രതിദിനം 2 ലക്ഷത്തോളം രൂപ ആവശ്യമാണ്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ നാട്ടിലേക്ക് കൊണ്ടു വരാന്‍ സാധിക്കുകയുളളു. ഇതുവരെയും യുവതിയുടെ ബോധം തിരിച്ചു കിട്ടിയിട്ടില്ല. അര്‍ച്ചനയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഏകദേശം 75 ലക്ഷത്തോളം രൂപ ഇനിയും വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന ശശിധരന്റെ കുടുംബത്തിന് ഇത്രയും ഭീമമായ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ഗള്‍ഫിലുള്ള സുഹൃത്തുക്കളും നാട്ടുകാരും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. ശശിധരന്റെ ചെറിയ വരുമാനത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ചികിത്സാ ചിലവും കുടുംബത്തിന്റെ ഉത്തരവാദിത്വവും ഒരുമിച്ച് കൊണ്ടു പോവാനാവാത്ത അവസ്ഥ വന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ചെയര്‍മാനും കെ.ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി കണ്‍വീനറുമായി ഉദാരമതികളുടെ നേതൃത്വത്തില്‍ അര്‍ച്ചന ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കാരുണ്യമതികളായ നാട്ടുകാര്‍ നല്‍കുന്ന സാമ്പത്തിക സഹായമാണ് അര്‍ച്ചനയുടെ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം. ചികിത്സാ സഹായ കമ്മറ്റി ചുളളിക്കര സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 470222 00084988 ഐ എഫ് എസ് സി കോഡ്: എസ്.വൈ.എന്‍.ബി. 0004702 സിന്‍ഡിക്കേറ്റ് ബാങ്ക് ചുളളിക്കര ബ്രാഞ്ച്. ഫോണ്‍ നമ്പര്‍. ചെയര്‍മാന്‍: 9496049748 കണ്‍വീനര്‍: 9946667433

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.