Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കുടിക്കാനായി ശുദ്ധജലം കിട്ടാക്കനിയാകുന്നു കാസര്‍കോട്ടുകാരെ ഉപ്പുവെള്ളം കുടിപ്പിച്ച് ബാവിക്കര താല്‍ക്കാലിക തടയണയില്‍ ചോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:25 pm IST
inKasargod
കാസര്‍കോട്: വേനല്‍ ആരംഭിച്ചതോടെ ജില്ലയിലെ മലയോര മേഖല ഉള്‍പ്പെടെ നാടും നഗരവും കൊടും വരള്‍ച്ചയുടെ പിടിയിലമരുകയാണ്. കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ കുടിവെള്ളത്തിനായി വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് ആശ്രയിക്കുന്നത് ജലഅതോറിറ്റിയെയാണ്. ജലഅതോറിറ്റി കുടിവെള്ളം ശേഖരിക്കുന്ന ബാവിക്കര പുഴയില്‍ ഉപ്പ് വെള്ളം കയറിയതോടെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.
കാസര്‍കോട് നഗരസഭ പരിസരവും സമീപ പ്രദേശങ്ങളും ഉപ്പുവെള്ളം കുടിച്ചു തുടങ്ങി. പയസ്വിനി പുഴയില്‍ നിന്നും കാസര്‍കോട്ടേക്ക് ശുദ്ധജലമെത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്‌റ്റേഷന് വേണ്ടി ആലൂര്‍ മുനമ്പില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണ ഇത്തവണയും ചോര്‍ന്നതാണ് ഉപ്പുവെള്ളം ലഭിക്കാന്‍ കാരണം. പതിനമൂന്ന് ലക്ഷം രൂപ മുടക്കി രണ്ട് മാസം മുമ്പാണ് താല്‍ക്കാലിക തടയണ നിര്‍മിച്ചത്. എല്ലാവര്‍ഷവും ഉണ്ടാകാറുള്ളതുപോലെ താത്ക്കാലിക തടയണ നിര്‍മ്മിക്കുന്നതിലെ അപാകതയാണ് ചോര്‍ച്ചക്ക് കാരണം. തടയണ ചോരാന്‍ തുടങ്ങിയതോടെ പുഴയിലെ ജലനിരപ്പ് കുത്തനെ കുറയുകയും ഉപ്പുവെള്ളം കയറുകയുമാണ് ചെയ്തത്. ഇതോടെ കാസര്‍കോട് നഗരത്തിലെ മിക്ക ഹോട്ടലുകളിലും കുടിക്കാന്‍ ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. കഴിഞ്ഞ വര്‍ഷം ചില ഘട്ടങ്ങളില്‍ ഉപ്പിന്റെ അംശം അനുവദിക്കാവുന്നതില്‍ കൂടുതലായതു കൊണ്ട് കുടിവെള്ള വിതരണം പൂര്‍ണമായി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജലത്തില്‍ അനുവദനീയമായ ഉപ്പിന്റെ അംശം 250 മില്ലിഗ്രാം ആണെങ്കില്‍ കാസര്‍കോട് ഇത് 9000 മില്ലിഗ്രാമായി വര്‍ദ്ധിച്ചിരുന്നു. ലോകാരോഗ്യ സംഘടന കുടിവെള്ളത്തില്‍ അനുവദിക്കുന്ന പരമാവധി അളവ് 1000 മില്ലിഗ്രാമാണ്. ഇത് ദോഷകരമാവില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. പുഴയില്‍ വെള്ളം വറ്റി തുടങ്ങിയതിനാല്‍ ഉപ്പുവെള്ളം വിതരണം ചെയാല്‍ ഗുരുതരമായ പ്രശ്‌നം ഉണ്ടാകുമെന്ന് കണ്ടെത്തിയതിനാല്‍ കഴിഞ്ഞ വര്‍ഷം വാട്ടര്‍ അതോറിറ്റി ജലവിതരണം പൂര്‍ണമായി നിര്‍ത്തിവെച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം നല്‍കിയ ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനം എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് ഓരോ വര്‍ഷവും മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്. സ്ഥിരം തടയണ നിര്‍മിക്കുമെന്ന ഉറപ്പ് നല്‍കാതെ താല്‍ക്കാലിക തടയണയുടെ നിര്‍മാണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. സര്‍ക്കാറില്‍ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിനെതിരെയുള്ള സമരത്തില്‍ നിന്നും ആക്ഷന്‍ കമ്മറ്റി പിന്‍വാങ്ങിയത്. താല്‍ക്കാലിക തടയണ നിര്‍മാണം നിമിത്തംമൂലമുള്ള മലിനീകരണവും ശക്തമാണ്. വര്‍ഷാവര്‍ഷം ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ പുഴയില്‍ അടിഞ്ഞു കൂടുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. തടയണ നിര്‍മിച്ച് ആഴ്ചകകള്‍ക്കകം തന്നെ ചോര്‍ന്നത് കാര്യക്ഷമമായി തടയണ നിര്‍മിക്കാത്തതിനാലാണ്. ഇതോടെ കുടിവെള്ളത്തെ ആശ്രയിക്കുന്ന ഒരുലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ ഇനി ഉപ്പുവെള്ളം കുടിക്കേണ്ടിവരും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് രൂപ താല്‍ക്കാലിക തടയണയുടെ പേരില്‍ ചെലവഴിക്കുന്നതിന് പിന്നില്‍. കഴിഞ്ഞ പത്ത് വര്‍ഷമായി താല്‍ക്കാലിക തടയണ നിര്‍മിച്ചതിന്റെ പേരില്‍ സര്‍ക്കാറിന് ലക്ഷങ്ങളാണ് നഷ്ടം. ഇതിന് പരിഹാരമായി ചന്ദ്രഗിരി പുഴയിലെ ബാവിക്കരയില്‍ ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇതിന്റെ നിര്‍മാണവും പാതിവഴിയിലാണ്.
നൂറ് മീറ്റര്‍ വീതി, രണ്ട് കിലോമീറ്റര്‍ വരെ നീളം, ഏകദേശം മൂന്ന് മീറ്റര്‍ ആഴം എന്നിങ്ങനെ വിസ്തൃതമായ രീതിയില്‍ തയ്യാറാക്കിയ ബാവിക്കരയില്‍ തടയണ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. 2005ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യ കരാറുകാരന്‍ പണി നിര്‍ത്തിപ്പോയശേഷം എസ്റ്റിമേറ്റില്‍ വലിയ വര്‍ധനവ് നടത്തി പുതിയ കരാറുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. പാതിവഴിയില്‍ അദ്ദേഹം പണിനിര്‍ത്തിപ്പോവുകയായിരുന്നു. രണ്ടു കരാറുകാരും ചേര്‍ന്ന് 4.39 കോടി രൂപ കൈപ്പറ്റുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കോടി രൂപയില്‍ തുടങ്ങിയ പദ്ധതിയാണ് 12.8കോടിയിലധികം രൂപക്കാണ് കരാര്‍ പുതുക്കിയിരിക്കുന്നത്. ബാവിക്കര തടയണയുടെ പേരില്‍ കരാറുകാരും ഉദ്യോഗസ്ഥരും മുന്‍ വര്‍ഷങ്ങളില്‍ ഖജനാവില്‍ നിന്നും തട്ടിയത് കോടികളാണ്. കഴിഞ്ഞവര്‍ഷം മാത്രം താത്കാലിക തടയണ നിര്‍മാണത്തിന് 13 ലക്ഷത്തോളം രൂപ അനുവദിച്ചിരുന്നു. ഓരോ വര്‍ഷവും താത്കാലിക തടയണ നിര്‍മ്മിക്കുന്നതിനാല്‍ പുഴയില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ പുഴ മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പ്ലാസ്റ്റിക്ക് ചാക്കുകള്‍ പെറുക്കിയെടുക്കാന്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് മൂന്നുലക്ഷം രൂപ. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പദ്ധതി പ്രദേശത്തിന്റെ തീരത്തടിഞ്ഞുകൂടിയ കുറച്ചു ചാക്കുകള്‍ മാത്രം പെറുക്കിയെടുത്ത് കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. പത്തുവര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയില്‍ ആരംഭിച്ച താത്കാലിക തടയണയുടെ നിര്‍മാണം ഇപ്പോള്‍ 13 ലക്ഷത്തില്‍ അധികമായിരിക്കുകയാണ്. താത്ക്കാലിക തടയണ നിര്‍മ്മാണത്തിന് 2010-11 ല്‍ 5,63,000രൂപയും 2011-12 ല്‍ 8,37, 387 രൂപയും 2012-13 ല്‍ 9,98,787 രൂപയും 2013-14 ല്‍ 8,81,953 ലക്ഷവും 2014-15 10,74,560 രൂപയും 2015-16 വര്‍ഷത്തില്‍ 13 ലക്ഷം രൂപയും ചെലവഴിച്ചു. ഇതിന് പുറമേ സ്ഥിരം തടയണയെന്ന പേരിലും കോടികള്‍ ഖജനാവില്‍ നിന്നും നഷ്ടമായിരിക്കുകയാണ്.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.