Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ആലംബഹീനര്‍ക്ക് പ്രതീക്ഷയായി സുജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 03:21 pm IST
inLifestyle

കെ.എസ്. സുജ

രോഗികള്‍ക്കും നിര്‍ധനര്‍ക്കും അഗതികളായവര്‍ക്കും ആശ്വാസം പകരാനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് കെ.എസ്. സുജ. പഠനകാലത്ത് വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന്റെ ഭാഗമായി നടത്തിയ സമരത്തില്‍ പോലീസ് മര്‍ദ്ദനത്താല്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയേണ്ടിവന്നു. അതോടൊപ്പം സഹോദരന്‍ കെ.എസ്. ജയമോഹന്‍ പോളിയോ ബാധയെത്തുടര്‍ന്ന് 28 ശസ്ത്രക്രിയകള്‍ക്കു വിധേയനായി.

ഇതിനിടെ പൂര്‍ണ ആരോഗ്യവതിയായിരുന്ന അമ്മ ഹൃദയാഘാതത്തെത്തുടര്‍ന്ന് യഥാസമയം ചികിത്സ കിട്ടാതെ മരിച്ചു. തന്റെയും സഹോദരന്റെയും തുടര്‍ന്നുള്ള ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചത് ഈ സംഭവങ്ങളെ തുടര്‍ന്നാണെന്ന് സുജ പറയുന്നു. അങ്ങനെ നെയ്യാറ്റിന്‍കര സ്വദേശിയായ സുജയുടെയും സഹോദരന്റെയും നേതൃത്വത്തില്‍ 17 പേര്‍ ചേര്‍ന്ന് 2004 ല്‍ കണ്ണൂര്‍ പിലാത്തറയില്‍ ഹോപ് എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് സേവനപ്രവര്‍ത്തനം തുടങ്ങി. മതത്തിനും രാഷ്‌ട്രീയത്തിനും അതീതമായി ആലംബഹീനര്‍ക്ക് ആശ്വാസമേകാനാണ് ട്രസ്റ്റ് രൂപീകരിച്ചത്. രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും താങ്ങാകുകയാണ് ട്രസ്റ്റിന്റെ ഉദ്ദേശ്യം.

ഇന്ന് കണ്ണൂരില്‍ രോഗികളും അഗതികളും വൃദ്ധരുമടങ്ങുന്ന 150 പേരെ അധിവസിപ്പിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വിശക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പൊതിച്ചോറ്, കാരുണ്യഹസ്തം തുടങ്ങിയ പദ്ധതികളും തുടര്‍ന്ന് ആരംഭിച്ചു. സര്‍ക്കാരിന്റെ യാതൊരു സാമ്പത്തിക സഹായവമില്ലാതെ വിവിധ ബാങ്കുകളുടെയും സന്നദ്ധ സംഘടനകളുടെയും സാമ്പത്തിക സഹായത്തോടെയാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

സ്ത്രീശാക്തീകരണം നല്ല കുടുംബ സൃഷ്ടിയിലൂടെ എന്ന സന്ദേശമുയര്‍ത്തി സ്വയം തൊഴില്‍ പരിശീലന പദ്ധതിയും വ്യാപിപ്പിച്ചു. പരിശീലനത്തോടൊപ്പം സ്വയംതൊഴിലിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഒപ്പം എന്ന ഈ പദ്ധതിക്ക് ഏപ്രിലില്‍ തുടക്കമായി. ഇതിന്റെ ഉദ്ഘാടനം കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് സഹമന്ത്രി കൃഷ്ണരാജാണ് ഉദ്ഘാടനം ചെയ്തത്. കുടുംബാംഗങ്ങള്‍ മാരക രോഗത്തിനടിമപ്പെട്ട് വന്‍ സാമ്പത്തിക ബാദ്ധ്യതയുടെ നടുവില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു ജീവിതം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’ പദ്ധതി നടപ്പാക്കിയത്.

നീണ്ട 13 വര്‍ഷമായി ഈ ട്രസ്റ്റ് നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം, വീല്‍ ചെയര്‍ വിതരണം, വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് സഹായം, രക്തദാനത്തിനായി 10,000 ത്തിലധികം യൂണിറ്റുകള്‍, മുട്ടുമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ,ഹൃദയ ശസ്ത്രക്രിയ, നേത്രശസ്ത്രക്രിയ എന്നിവയ്‌ക്ക് സഹായം എന്നിവ നിരവധി സേവന പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം. ട്രസ്റ്റിന്റെ കീഴില്‍ നാല് ആംബുലന്‍സ് സര്‍വീസുകള്‍, രണ്ട് പുനരധിവാസകേന്ദ്രങ്ങള്‍, 67 ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പുകള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. ജീവകാരുണ്യപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വര്‍ക്കല, കടയ്‌ക്കല്‍ കൊട്ടാരക്കര, തുടങ്ങിയ സ്ഥങ്ങളില്‍ വൃദ്ധസദനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും സുജ പറയുന്നു. കാസര്‍കോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ട് ഓട്ടിസം തുടങ്ങിയ വൈകല്യങ്ങളുള്ളവര്‍ക്കായി അന്താരാഷ്‌ട്രനിലവാരമുള്ള ഗവേഷണ കേന്ദ്രവും ഇന്‍സ്റ്റിറ്റ്യൂട്ടും ഉടന്‍ ആരംഭിക്കും. തിരുവനന്തപുരത്ത് വൃദ്ധസദനം തുടങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് വക കെട്ടിടവും മറ്റുസൗകര്യങ്ങളും വാഗ്ദാനം ചെയ്തുകഴിഞ്ഞു.

ഫ്രണ്ട്‌സ് ഓഫ് കുവൈറ്റ് പുരസ്‌കാരം, ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചതിന് ലയണ്‍സ് ക്ലബ്ബിന്റെ വൈസ്‌മെന്‍സ് ക്ലബ്ബ് പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സേവനപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനായി എസ്ബിഐ, എസ്ബിടി, ജനമൈത്രി പോലീസ്, ഏഴിമല നാവിക അക്കാദമി എന്നിവയുടെ അകമഴിഞ്ഞ സാമ്പത്തിക സഹായം പ്രയോജനപ്പെട്ടിട്ടുണ്ടെന്നും സുജ പറയുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ സുജ ഇപ്പോള്‍ തിരുവനന്തപുരത്ത് കുന്നുകുഴി വരമ്പശ്ശേരി സൗപര്‍ണികയില്‍ താമസിക്കുന്നു. ഭര്‍ത്താവ് സി. ജയചന്ദ്രനും ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ സഹായിച്ചുവരുന്നു. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പ്രവര്‍ത്തനം ഒന്നുകൊണ്ടു മാത്രമാണ് ഇന്ന് ഈ ട്രസ്റ്റ് യാഥാര്‍ത്ഥ്യമായതെന്നും സുജ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

Kerala

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

പുതിയ വാര്‍ത്തകള്‍

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.