ബത്തേരി:ബിജെപി നേതാവിനെ സിപിഎം-ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ ചേര്‍ന്ന് വെട്ടി. വ്യാഴാഴ്‌ച്ച രാത്രി 11 മണിക്കാണ്് സംഭവം. ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടിയുടെ പോസ്റ്ററുകളൊട്ടിച്ച് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ബിജെപി ബത്തേരി പഞ്ചായത്ത് സെക്രട്ടറി ലിലില്‍കുമാറിനെ റോഡിനുകുറുകെ കയര്‍ കെട്ടിവീഴ്‌ത്തി വധിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എതിരെ വാഹനംവന്നതോടെ അക്രമികള്‍ ഓടി ഇരുളില്‍ മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ലിലില്‍കുമാര്‍ ബത്തേരി സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഖില്‍ മാത്യു, നിഖില്‍, ബേസില്‍ അമ്പലവയല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ലിലില്‍കുമാര്‍ പറഞ്ഞു.
ബത്തേരി താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ സിപിഎമ്മില്‍ നിന്നും ഡിവൈഎഫ്‌ഐയില്‍ നിന്നും ആളുകള്‍ സംഘപ്രസ്ഥാനങ്ങളിലേക്ക് ഒഴുകിയെത്തുന്നതില്‍ വിറളിപൂണ്ട നേതൃത്വമാണ് അക്രമത്തിന്റെ പിന്നിലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
















