കൊച്ചി: ജമ്മു-കാശ്മീര്‍ പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി ഡിഎല്‍എഫ്. എയര്‍ഫോഴ്‌സുമായി ചേര്‍ന്നാണ് ഡിഎല്‍എഫ് ഫൗണ്ടേഷന്‍ കാശ്മീരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കിയത്. 12,000 കിലോഗ്രാം ഭക്ഷണ പൊതികളാണ് വിതരണം ചെയ്യുന്നത്.
6000 കിലോഗ്രാം വരുന്ന ഭക്ഷണ പൊതികള്‍ എയര്‍ഫോഴ്‌സ് വിമാനം വഴി വിതരണം ചെയ്തു കഴിഞ്ഞു. ആറായിരം കിലോ പാക്കറ്റ് കൂടി വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ആറു കിലോ ഗ്രാം വരുന്ന 1000 കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
ബിസ്‌ക്കറ്റ്, ബ്രഡ്, കുടിവെള്ളം, പാല്‍പ്പൊടി, വറുത്ത കടല, ബ്ലാങ്കറ്റ്, ടോര്‍ച്ച്, ആരോഗ്യപരിപാലന കിറ്റ്, തുടങ്ങിയവ ഉള്‍പ്പെടുന്നു.
















