കോഴിക്കോട്: കേരളത്തില്‍ ഈനാംപേച്ചിയും മരപ്പട്ടിയും മാറി മാറി വരുന്ന സാഹചര്യമാണുള്ളതെന്ന് നടന്‍ ശ്രീനിവാസന്‍. പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി രാഷ്‌ട്രീയത്തിന്റെ പ്രസക്തിയും സാധ്യതകളും സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങള്‍ക്ക് വിവരമുണ്ട്. പക്ഷേ മറ്റൊന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനില്ല. പരിസ്ഥിതി പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. പശ്ചിമഘട്ടത്തില്‍ ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കി. കേരളത്തിന്റെ നിലനില്‍പ്പു തന്നെ പശ്ചിമഘട്ടത്തെ ആശ്രയിച്ചാണ്.
ഒരു പാര്‍ട്ടിയും മറ്റൊന്നിനെക്കാള്‍ ഭേദമാണെന്ന് തോന്നിയിട്ടില്ല. ഇതിനൊരു മാറ്റം വരാന്‍ പരിസ്ഥിതി സ്‌നേഹികളും ജൈവകര്‍ഷകരുമെല്ലാം ജനപ്രതിനിധികളാകണം. അധികാരം ഇങ്ങനെയുള്ളവരുടെ കൈകളിലെത്തണം. ഇതിനായി പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരുമിച്ച് മുന്നേറി യഥാര്‍ത്ഥ ജനാധിപത്യ രാഷ്‌ട്രമെന്താണെന്ന് മനസ്സിലാക്കികൊടുക്കണം.
ടി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. തായാട്ട് ബാലന്‍, പി. വാസു, പ്രൊഫ. ടി. ശോഭീന്ദ്രന്‍, ഡോ. സി. തിലകാനന്ദന്‍, അംശുലാല്‍, വി.എ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















