മാന്നാര്‍: ഒരാഴ്ചയായി തേവരിക്കല്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീ മഹാരുദ്രയജ്ഞം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന വിജ്ഞാന സദസ്സില്‍ പള്ളിക്കല്‍ ശ്രീഹരി പ്രഭാഷണം അവതരിപ്പിച്ചു. ആദ്ധ്യാത്മിക വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക വഴി ജീവിതമൂല്യങ്ങള്‍ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് അവയവങ്ങളെ അപേക്ഷിച്ച് ഒരു നാവുമാത്രം ഈശ്വരന്‍ നമുക്ക് നല്‍കിയത് കര്‍മ്മത്തിനു പ്രധാന്യം നല്‍കാനാണെന്നും മാനവ സേവ മാധവ സേവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എച്ച്. അരുണ്‍ അദ്ധ്യക്ഷനായി. അന്നദാനവും നാരായണീയ പാരായണവും നടന്നു.
ഇന്ന് രാവിലെ ഒന്‍പതിന് മൃത്യുഞ്ജയഹോമം, 11ന് വസ്സോര്‍ധാര, 11.15ന് കലശാഭിഷേകം, 11.30ന് യജ്ഞസമംഗളസഭ വാസ്തുവിദ്യാ ഗുരുകുലം എക്‌സി. ഡയറക്ടര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. യജ്ഞസമിതി ചെയര്‍മാന്‍ ആര്‍. വെങ്കിടാചലം അദ്ധ്യക്ഷനാകും. സ്വാമി ബ്രഹ്മാനന്ദ തീര്‍ത്ഥപാദര്‍ വിളക്ക് തെളിയിക്കും, യജ്ഞാചാര്യന്‍ വേങ്ങേരിമന പദ്മനാഭന്‍ നമ്പൂതിരി യജ്ഞ സന്ദേശവും ചെറുകോല്‍ ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ അനുഗ്രഹ പ്രഭാഷണവും നടത്തും.
















