ആലപ്പുഴ: ലൈംഗികമായി പീഡിപ്പിയ്‌ക്കാനെത്തിയ ആളുടെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ പെണ്‍കുട്ടിയ്‌ക്ക് ഐകൃദാര്‍ഡ്യം പ്രഖ്യാപിയ്‌ക്കുന്നതായി യു.പ്രതിഭാഹരി എംഎല്‍എ. തന്റേടത്തോടെയുള്ള പെണ്‍കുട്ടിയുടെ ഇടപെടലിനാണ് കേരളം സാക്ഷ്യം വഹിച്ചത്. നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കിയില്ലെങ്കില്‍ ഇത്തരത്തില്‍ ചില പ്രശ്‌നങ്ങളും വരും. നിയമം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉയരുമ്പോഴും ഇരുട്ടിന്റെ മറവില്‍ ഒളിഞ്ഞിരിയ്‌ക്കുന്ന നരാധമന്‍മാരെ തിരിച്ചറിയാനാവില്ലെന്നും അവര്‍ പറഞ്ഞു.
















