കൊച്ചി: അവധിക്കാല ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ കൊച്ചി ഇത്തവണയും സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഒരുക്കി. മെയ് 31 വരെ നീണ്ടുനില്‍ക്കും. സംഗീതത്തിന്റെ അകമ്പടിയോടെ നര്‍ത്തകര്‍ക്കൊപ്പം വിവിധ കലാരൂപങ്ങള്‍ ചുവടുവെച്ചു നീങ്ങുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം.
വ്യത്യസ്തമാര്‍ന്ന 55 റൈഡുകള്‍ക്കൊപ്പം, ആഘോഷങ്ങളുടെ ഭാഗമായി ദിവസേന വൈകുന്നേരം 5 മണി മുതല്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ അരങ്ങേറുന്ന കലാസംഗീത മേളയില്‍ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം മാറ്റുരയ്‌ക്കുന്ന തെന്നിന്ത്യന്‍ നര്‍ത്തകരുടെ പ്രകടനം, കൊച്ചു കൊച്ചു മത്‌സരങ്ങളും കുസൃതി ചോദ്യങ്ങളുമായി പാര്‍ക്കിലുടനീളം ഓടി നടക്കുന്ന അപ്പുവും പപ്പുവും, നാടന്‍ വിഭവങ്ങളുടെ ഭക്ഷ്യമേളയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം വൈകുന്നേരം 8 മണി വരെ നീട്ടി.
ഈ അദ്ധ്യയന വര്‍ഷം (2016-17) ടടഘഇ, +1, +2 പരീക്ഷ എഴുതിയ ഒറിജിനല്‍ ഹാള്‍ടിക്കറ്റുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ക്കിലേക്കുള്ള പ്രവേശന നിരക്ക് മെയ് 31 വരെ 680 രൂപ മാത്രമായിരിക്കും. ഒറിജിനല്‍ കോളേജ് ഐ.ഡി. കാര്‍ഡുമായി വരുന്ന 22 വയസ്സില്‍ താഴെയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 15% ഇളവും ലഭിക്കും. വിവരങ്ങള്‍ക്ക് 9744770000, 0484 2684009.
















