തിരുവനന്തപുരം: ഇന്ത്യന്‍ കോഫിഹൗസില്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു. ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. മേയ് ഒന്നു മുതല്‍ മറ്റ് മാധ്യമങ്ങള്‍ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്ക്കുകയോ ചെയ്യരുതെന്ന് അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവ് പുറത്തിറക്കിയത്.
ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ദേശാഭിമാനി ഒഴികെയുളള മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സിപിഎം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ കോഫി ഹൗസ് ബ്രാഞ്ചുകളിലേയും മാനേജര്‍മാര്‍ക്കാണ് അഡ്മിനിസ്ട്രേറ്റരുടെ ഉത്തരവ് എത്തിയത്. ഇതില്‍ പേരെടുത്ത് പറഞ്ഞാണ് മറ്റു മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ശുദ്ധവിവരക്കേടെന്ന് മന്ത്രി കടംകംപള്ളി സുരേന്ദ്രന് പ്രതികരിച്ചിരുന്നു. ദേശാഭിമാനി മാത്രം വരുത്തിയാല്‍ മതിയെന്ന തരത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ അങ്ങനെയൊരു ഉത്തരവ് ഇറക്കാന്‍ പാടില്ലായിരുന്നുവെന്നും ഉത്തരവ് പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: