കൊല്ലം: ചവറ പന്മന ആശ്രമത്തിന്റെ സത്പേര് കളങ്കപ്പെടുത്തുന്ന തരത്തിലുള്ള കള്ളപ്രചരണം അവസാനിപ്പിക്കണമെന്ന് ആശ്രമം മഠാധിപതി പ്രണവാനന്ദ തീർത്ഥപാദർ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹരിക്ക് പന്മന ആശ്രമവുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ പ്രചരിക്കുന്ന വാർത്തയുമായി ബന്ധപ്പെട്ട വ്യക്തി എട്ട് വർഷങ്ങൾക്ക് മുമ്പ് ആശ്രമത്തിൽ താമസിച്ച് ഹരി എന്ന പേര് മാറ്റി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേൽവിലാസത്തിൽ ഇലക്ഷൻ ഐഡി നേടിയിരുന്നു.
എന്നാൽ പിന്നീട് ആശ്രമത്തിൽ നിന്നും പോകുകയും കോഴഞ്ചേരി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടൽ ബിസിനസ് നടത്തി വരുകയായിരുന്നതായി പറയപ്പെടുന്നു. അല്ലാതെ ഈ വ്യക്തിക്ക് പന്മന ആശ്രമവുമായി മറ്റ് യാതൊരു വിധ ബന്ധവുമില്ലെന്നും പ്രണവാനന്ദ തീർത്ഥപാദർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: