തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസില്‍ ദേശാഭിമാനിപത്രം മാത്രം മതിയെന്ന അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് ശുദ്ധ വിവരക്കേടെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷം അറിയിക്കാന്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇത്തരം പ്രസ്താവനകള്‍ ഇറക്കിയവര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹരല്ലെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ 29നാണ് ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്നുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പുറത്തിറങ്ങിയത്. കോഫി ബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ. ഈ മാസം ഒന്നു മുതലാണ് ഉത്തരവ് നടപ്പാക്കിയത്. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിട്ട കാര്യം ലോക മാധ്യമ ദിനമായ മെയ് 4ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില മാധ്യമങ്ങള്‍ ഇന്നലെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: