കൊച്ചി: ലോക മതാന്തര സൗഹൃദവേദിയുടെ പ്രസിഡന്റായി സ്വാമി സദാശിവാനന്ദ (മധുരൈ)യും സെക്രട്ടറി ജനറലായി ഫാ. റോബി കണ്ണന്‍ചിറയും ട്രഷററായി കെ.എച്ച്. ഷെഫീക്കും തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി റിന്യൂവല്‍ സെന്ററില്‍ പ്രൊഫ. എന്‍.ആര്. മേനോന്റെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി കേണല്‍ സയിദ് മക്കാര്‍ വിഎസ്എം, ആര്. രേവതി, പ്രൊഫ. പി.ജെ. ജോസഫ് എന്നിവരേയും സെക്രട്ടറിമാരായി മാര്‍ഗ്രറ്റ് റിബല്ലോ, ഡോ.കെ. രാധാകൃഷ്ണന് നായര്‍, ശിവ ആനന്ദ് എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി മുകേഷ് ജയിന്, കെ.എസ്. ശോഭ എന്നിവരേയും വെബ്സൈറ്റ് ചുമതലക്കാരനായി ജെബിന് ജോസിനെയും തെരഞ്ഞെടുത്തു.
1981-ല്‍ കൊച്ചിയില്‍ ആരംഭിച്ച ഡബ്ല്യൂഎഫ്ഐആര്സി 12 ലോകമത സമ്മേളനങ്ങള്‍ നടത്തി. വിവിധ രാജ്യങ്ങളിലായി 400ലധികം അംഗങ്ങള്‍ ഉണ്ട്. ഇന്ത്യയിലും വിദേശത്തും കൂടുതല്‍ ചാപ്റ്ററുകള്‍ ആരംഭിക്കുവാനും മതസൗഹാര്‍ദ്ദത്തിനായി സ്കൂള്‍, കോളേജ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
മാര്‍കസ് ബ്രെബ്രൂക്ക് (യു.കെ.), ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്, പ്രൊഫ. എന്‍.ആര്. മേനോന് എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തതായും സെക്രട്ടറി ജനറല്‍ ഫാ.റോബി കണ്ണന്‍ചിറ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: