വര്‍ഗ്ഗീയതയും, മതാന്ധതയും മുഖമുദ്രയാക്കിയ ശക്തികള്‍ക്ക് കേരളത്തില്‍ മാറി മാറി അധികാരത്തില്‍വന്ന ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ തീറെഴുതിയ പൊതുവിദ്യാഭ്യാസമേഖല ഇന്ന് പ്രതിസന്ധിയില്‍നിന്ന് തകര്‍ച്ചയിലേയ്ക്ക് കുതിക്കുകയാണ്. ഈയിടെ നടന്ന വിദ്യാലയങ്ങളുടെ ദേശീയ സര്‍വ്വേയില്‍ നിലവാരമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനമോ, എയിഡഡ്-അണ് എയിഡഡ് സ്ഥാപനമോ ഇടംപിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന IIM, NIT, ISER തുടങ്ങിയ സ്ഥാപനങ്ങള്‍ മാത്രമാണ് പട്ടികയില്‍ ഉള്ളത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മണ്ഡലം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളുടെ ചൂണ്ടുപലകയാണിത്. വിദ്യാഭ്യാസരംഗത്തെ ന്യൂനപക്ഷ വര്ഗ്ഗീയവല്ക്കരണവും, രാഷ്ട്രീയവല്‍ക്കരണവും, കച്ചവടക്കവല്ക്കരണവുംകൊണ്ട് നിലവാരത്തകര്‍ച്ചയിലേയ്ക്ക് കേരളം കൂപ്പുകുത്തുകയാണ്.
പൊതുവിദ്യാഭ്യാസരംഗത്തുണ്ടായ നിലവാരത്തകര്‍ച്ചയും, കച്ചവടവല്ക്കരണവുമാണ് ഉന്നത വിദ്യാഭ്യാസമേഖലയിലും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും പ്രകടമാകുന്നത്. ഇന്ന് രാജ്യത്ത് ആദായകരമല്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ 5,137 എണ്ണം ആദായകരമല്ല (uneconomic) എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ 2,413 സ്കൂളുകളും, എയിഡഡ് മേഖലയിലെ 2,724 സ്കൂളുകളും ഉള്‍പ്പെടുന്നു. അതായത് ആകെയുള്ള 12,322 സ്കൂളുകളില്‍ 42 ശതമാനവും (5137) മതിയായ കുട്ടികള്‍ ഇല്ലാതെ ആദായകരമല്ലാതെ പ്രവര്‍ത്തിക്കുന്നു എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. (പട്ടിക ഒന്ന്) അണ് എയിഡഡ് മേഖലയില്‍ ന്യൂനപക്ഷ അവകാശത്തിന്റെ പിന്‍ബലത്തില്‍ വ്യാപകമായി വിദ്യാലയങ്ങള്‍ ആരംഭിച്ചതിനാലാണ് പൊതുവിദ്യാലയങ്ങള്‍ ആകര്ഷകമല്ലാതാകുന്നത്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ തുറന്ന ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗം നയരാഹിത്യംകൊണ്ടും, ശരിയായ നേതൃത്വവുമില്ലാതെ ദേശീയവീക്ഷണമില്ലാത്ത വര്‍ഗ്ഗീയപാര്‍ട്ടികളുടെ മേല്‍നോട്ടത്തിലാണ് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി മുന്നോട്ടു പോകുന്നത്. മതരാഷ്ട്രീയത്തിന്റെ പരീക്ഷണമാണ് വിദ്യാഭ്യാസ വകുപ്പില്‍ കാണുന്നത്. വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് മുസ്ലീംലീഗിന്റെയും, കേരള കോണ്‍ഗ്രസിന്റെയും ബാനറില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത്. ഇടതു-വലതു മുന്നണി വ്യത്യാസം കൂടാതെ ന്യൂനപക്ഷ മതരാഷ്ട്രീയം വിദ്യാഭ്യാ വകുപ്പിന്റെ നിയന്ത്രണം എറ്റെടുക്കുന്നു(പട്ടിക അഞ്ച്).
ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളുടെ അവകാശമെന്നു പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്ന പ്രക്രിയ പ്രൈമറിതലം മുതല്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ ഇവിടെ ഉണ്ടാകുന്നില്ല. രാഷ്ട്രീയ തീരുമാനപ്രകാരമാണ് വിജയശതമാനം ഉയര്‍ന്നത്. മൂല്യനിര്‍ണ്ണയത്തിലെ ചില ലളിത വ്യവസ്ഥകള്‍ വിജയശതമാനം ഉയര്‍ത്താന്‍ സഹായകമായി.
ഒരു വിദ്യാര്‍ത്ഥിയ്ക്കും തോല്ക്കാന് കഴിയാത്ത സാഹചര്യമാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. അതുകൊണ്ട് തന്നെ ചഇഋഞഠ ദേശീയതലത്തില്‍ നടത്തിയ സര്‍വ്വേയില്‍ കേരളം ഏറെ പുറകിലാണ്. 28 സംസ്ഥാനങ്ങളില്‍ കേരളം മാതൃഭാഷാ പഠനത്തില്‍ 16-ാം സ്ഥാനവും, സാമൂഹിക പാഠത്തില്‍ 17-ാം സ്ഥാനവും, ഇംഗ്ലീഷില്‍ 26-ാം സ്ഥാനവുമാണ്. അടിസ്ഥാനപരമായി പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താതെ, മൂല്യനിര്ണ്ണയിത്തില് വരുത്തുന്ന പരിഷ്കരണങ്ങളിലൂടെ വിജയശതമാനം ഉയര്‍ത്തി രക്ഷകര്‍ത്താക്കളെ വഞ്ചിച്ചത് ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് വ്യാപകമായി കുട്ടികള്‍ കേരള സിലബസില്‍നിന്നും സി.ബി.എസ്.ഇ സിലബസ് സ്കൂളുകളിലേയ്ക്ക് മാറുന്നത്. 2006ല്‍ നിലവില്‍വന്ന അച്ച്യുതാനന്ദന് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരീക്ഷണശാലയാക്കാന്‍ നടത്തിയ ശ്രമവും ഇവിടെ എടുത്തുപറയേണ്ടതുണ്ട്.
1967ല്‍ വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിന് സമ്മാനിച്ചുകൊണ്ട് തുടക്കംകുറിച്ചത് സി.പി.എം നയിച്ച ഇടതുമുന്നണിയാണ്. 1979 വരെ ലീഗ് തന്നെ ആ വകുപ്പ് വിവിധ മന്ത്രിസഭകളിലായി കൈകാര്യം ചെയ്തു. വിദ്യാഭ്യാസരംഗത്ത് ശാസ്ത്രീയമായ പഠനങ്ങള്‍ ഒന്നും നടത്താതെയാണ് നയമാറ്റം നടന്നത്. ഒന്‍പതാം ക്ലാസുവരെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുവിടുന്ന സമ്പ്രദായം തുടങ്ങുന്നത് ലീഗ് മന്ത്രിയാണ്. മൂല്യനിര്‍ണ്ണയം ലഘൂകരിച്ചപ്പോള്‍ സിലബസും അട്ടിമറിക്കപ്പെട്ടു. പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം തകര്‍ന്നതോടെ അതിനുണ്ടായിരുന്ന വിശ്വാസ്യതയും നഷ്ടമായി.
അണ് എയിഡഡ് മേഖല ശക്തമായതോടെ സമൂഹത്തിലെ സാമ്പത്തികമായി മുന്നില്‍ നില്ക്കുന്നവര് തങ്ങളുടെ കുട്ടികളെ ആ മേഖലയിലേയക്ക് വിട്ടു. മാത്രമല്ല ഇംഗ്ലീഷ് മീഡിയവും, സി.ബി.എസ്.ഇ സിലബസും അണ് എയിഡഡ് വിദ്യാലയങ്ങളുടെ മുഖമുദ്രയായി. മലയാളം മീഡിയവും, കേരള സിലബസും പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സ്വഭാവമായി. മൂല്യനിര്‍ണ്ണയം കേവലം ചടങ്ങായി മാറിയതോടെ പൊതുമേഖലയിലെ വിദ്യാലയങ്ങളും അണ്‍എയിഡഡ് മേഖലയും തമ്മില്‍ വലിയ അന്തരമുണ്ടായി. ഈ മത്സരത്തില്‍ നഷ്ടമായത് കേരളത്തിലെ ഭൂരിപക്ഷസമൂഹത്തില്‍പ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങളുടെ സ്വപ്നങ്ങളാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം അവര്‍ക്ക് അന്യമായി.
അശാസ്ത്രീയമായ പദ്ധതികള്‍ നടപ്പാക്കി പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതില്‍ കഴിഞ്ഞ ഇടതുമുന്നണി ഭരണത്തിന് പ്രധാന പങ്കുണ്ട്. വിദ്യാര്‍ത്ഥികളെ പരീക്ഷണവസ്തുക്കളാക്കുന്ന സീപനമാണ് ഇന്ന് പൊതുവിദ്യാഭ്യാസരംഗത്ത് കാണുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസത്തെ ഗൗരവമായി കാണുന്ന രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുട്ടികളെ സി.ബി.എസ്.ഇ, ഐസി.എസ്.ഇ സിലബസ് അണ് എയിഡഡ് സ്കൂളുകളിലേയ്ക്ക് തങ്ങളുടെ കുട്ടികളെ മാറ്റാന്‍ നിര്‍ബ്ബന്ധിതരായത്. ദരിദ്രജനവിഭാഗങ്ങള്‍ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുമ്പോള്‍ ഇടത്തരക്കാരും, ഉയര്‍ന്ന വരുമാനക്കാരും മറ്റു മേഖലകള്‍ തേടിപ്പോകുന്നു. പണം വിദ്യാഭ്യാസത്തെ നിശ്ചയിക്കുന്ന ഒരു സാമൂഹികക്രമം രൂപപ്പെടാന്‍ ഇതു സഹായിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്ക്കുണ്ടായിരുന്ന സാമൂഹിക പശ്ചാത്തലം ന്യൂനപക്ഷ, ഭൂരിപക്ഷ, സമ്പന്ന-ദരിദ്ര വേര്തിരിവുകളില്ലാത്തതായിരുന്നു. എന്നാല്‍ ഇന്ന് പൊതുവിദ്യാലയങ്ങള്‍ ദരിദ്രരുടെയും, വിശേഷിച്ച് ഹിന്ദു അവശ ജനവിഭാഗങ്ങളുടെയും, താണ ഇടത്തരക്കാരുടെയും മാത്രം അഭയകേന്ദ്രങ്ങളാണ്.
സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായി കേരള സമൂഹം ആര്‍ജ്ജിച്ചെടുത്ത സാമൂഹികബോധമാണ് നഷ്ടമായിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച ദൂരവ്യാപകമായ ഫലം ഉളവാക്കുന്നതായിരിക്കും. യഥാര്‍ത്ഥത്തില്‍ വേണ്ടത് പൊതുവിദ്യാഭ്യാസ പദ്ധതികള്‍ നിലവാരമുള്ളതാക്കി സമൂഹത്തിന്റെ വിശ്വാസ്യതയാര്ജ്ജിക്കുകയാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ സംസ്ഥാനത്ത് 5137 സ്കൂളുകള്മതിയായ വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ ‘അണ് എക്കണോമിക്’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് സംസ്ഥാനത്തെ 42 ശതമാനം പൊതുവിദ്യാലയങ്ങളും അടച്ചുപൂട്ടല്‍ ഭീക്ഷണി നേരിടുകയാണ് (പട്ടിക ഒന്ന്).
പൊതുവിദ്യാഭ്യാസ മേഖലയെ വര്ഗ്ഗീയവല്ക്കരിച്ചുും, രാഷ്ട്രീയവല്‍ക്കരിച്ചും നശിപ്പിച്ച മുന്നണി രാഷ്ട്രീയം രണ്ടുതരം പൗരന്മാരെയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. സാധാരണത്വം പൊതുവിദ്യാലയങ്ങളുമട മുഖമുദ്രയായി. വ്യക്തിത്വവികാസവും സ്വഭാവ രൂപീകരണവും ഇവിടെയുണ്ടാകുന്നില്ല. വിജ്ഞാന വികാസത്തിന്റെ കേന്ദ്രങ്ങളാകേണ്ട പൊതുവിദ്യാലയങ്ങള്‍ ഇപ്പോള്‍ ആത്മനിന്ദയും, അപകര്‍ഷതയും, നിഷേധവുമാണ് വിദ്യാര്‍ത്ഥികളില്‍ ജനിപ്പിക്കുന്നത്. അണ് എയിഡഡ് വിദ്യാലയങ്ങള്‍ ഒരുക്കുന്ന പണക്കൊഴുപ്പും, ഭൗതിക സാഹചര്യങ്ങളും, പ്രകടനപരതയും ഇതിന് കാരണമാകുന്നു.
ഈ അവസ്ഥ മാറണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് വര്ഗ്ഗീയശക്തികളില്നിന്നും ആദ്യം വിമുക്തമാക്കണം. ഒപ്പം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ശാഠ്യങ്ങളില്നിന്നും വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കണം. ഇടതുഭരണത്തിന്‍കീഴില്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയുടെ നേതൃത്വത്തില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് വിദ്യാഭ്യാസ മണ്ഡലത്തെ പരീക്ഷശാലയാക്കിയതും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാതെ സാധാരണത്വത്തില്‍ തളച്ചിട്ടത് ഇടതുപക്ഷ-വര്‍ഗ്ഗീയ നിലപാടുകളാണ്. ധനികനും, ദരിദ്രനും തമ്മിലുള്ള അന്തരം വിദ്യാഭ്യാസ രംഗത്ത് നിലനിര്‍ത്താന്‍ ഇതു സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഭാവിയില്‍ ദരിദ്രരായ ജനങ്ങള്‍, വിശേഷിച്ച് പൊതുവിദ്യാലയങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ ചില പ്രതേ്യക മേഖലകളില്‍ മാത്രം ജോലി ചെയ്യാന്‍ വിന്യസിക്കപ്പെടുന്ന അവസ്ഥയുണ്ടാവും. ശാസ്ത്ര-സാങ്കേതിക-മാനേജുമെന്റ്-ഐ.റ്റി-മെഡിക്കല്‍ മേഖലകള്‍ സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാകും. അഖിലേന്ത്യാ എന്‍ട്രന്‍സ് പരിക്ഷകളിലും, പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ പിന്നിലാവുന്നു.
സ്വാശ്രയ രംഗത്ത് സര്‍ക്കാരിന്റെ ഇടപെടലില്‍നിന്ന് വിമുക്തമായി പുതിയ സ്കൂളുകള്‍ ദേശീയ അന്തര്‍ദേശീയ നിലവാരം വാഗ്ദാനം ചെയ്ത് വ്യാപകമായി വളര്‍ന്നു വരുന്നതിന് സഹായിക്കുന്ന നടപടിയാണ് നിലവിലുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കീഴില്‍ മുസ്ലിംലീഗു മന്ത്രി അബ്ദുറബ്ബ് സ്വീകരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ വിവാദങ്ങളെ മറയാക്കി, തകര്‍ച്ചയെ വളമാക്കി കമ്പോളശക്തികളും, സംഘടതിത മത ശക്തികളും വിദ്യാഭ്യാസരംഗം കയ്യടക്കുകയാണ്. മലയാളത്തെ പുറത്താക്കി, കേരളത്തനിമ വെടിഞ്ഞ്, പാശ്ചാത്യ മാതൃകയില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്ന സ്കൂളുകള്‍ക്ക് പ്രാമുഖ്യം ഏറിവരികയാണ്. ന്യൂനപക്ഷ അവകാശം ഈ വിദ്യാഭ്യാസ ചൂക്ഷണത്തിന് കരുത്തുപകരുന്നു. ഈ സാഹചര്യത്തില്‍ മികവുനേടാതെ പൊതുവിദ്യാലയങ്ങള്‍ക്ക് കമ്പോള ശക്തികളുമായി പിടിച്ചുനില്‍ക്കാനാവില്ല. ഇന്ന് ദരിദ്രര്‍ക്കും, അവശപിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയും ”ദരിദ്ര കോഴ്സുകള്‍” രൂപകല്പന ചെയ്യുന്ന വേദിയായി പൊതുവിദ്യാഭ്യാസമണ്ഡലം മാറിയിരിക്കുന്നു. ഈ അവസ്ഥയാണ് മാറേണ്ടത്.
സ്വകാര്യവല്‍ക്കരണം കേരളത്തില്‍ ന്യൂനപക്ഷവല്‍ക്കരണവും സ്വാശ്രയവല്ക്കരണവുമായതോടെ നിലവാരമുള്ള വിദ്യാഭ്യാസം സമ്പന്നതയുടെ പ്രതീകമായി. അഡ്മിഷന്റെ മാനദണ്ഡം മികവല്ല മറിച്ച് മതവും സമ്പത്തുമായി. വിദ്യാഭ്യാസപ്രക്രിയയിലൂടെ ഒരു വിദ്യാര്‍ത്ഥി ആര്‍ജ്ജിക്കുന്ന സാമൂഹികവത്കരണം നഷ്ടമായി. ഒരു സവിശേഷ മതവിഭാഗം മാത്രം പഠിക്കുന്ന, ഒരേ കാറ്റഗറിയില്‍പ്പെടുന്ന കുടുംബങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങള്‍ വ്യാപകമാകുകയാണ്. ഉച്ചനീചത്വത്തിന്റെ പുതിയ മേഖലയായി വിദ്യാഭ്യാസരംഗം മാറി. സ്വാശ്രയവല്രണത്തിന് വേദി ഒരുക്കിയത് കേരളത്തിന്റെ ഇടതു-വലതു മുന്നണികളാണ്. ന്യൂനപക്ഷ പ്രീണനരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബലിയാട് വിദ്യാഭ്യാസ മേഖലയാണ്. 1957ല്‍ ആദ്യ കമ്മ്യൂണിസ്റ്റുഭരണത്തിന് കീഴില്‍ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി തുടക്കം കുറിച്ച വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയവിവാദങ്ങള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്നും തുടരുകയാണ്. ഇടതുപക്ഷ രാഷ്ട്രീയവല്‍ക്കരണവും, ന്യൂനപക്ഷവല്‍ക്കരണവും സമന്വയിച്ചപ്പോള്‍ പൊതുവിദ്യാഭ്യാസ മണ്ഡലം തകര്‍ന്നടിഞ്ഞു.
പൊതുവിദ്യാഭ്യാസമേഖല വിവാദങ്ങളുടെയും, സമരങ്ങളുടെയും നടുവില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ഇതൊന്നും ബാധിക്കാതെ സമാന്തരമായി ആയിരക്കണക്കിന് അണ് എയിഡഡ് സ്കൂളുകള്‍ ശാന്തമായ പഠനാന്തരീക്ഷം ഒരുക്കി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയാണ്. ഇതില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ സ്ഥാപനങ്ങളുമാണ്. എയിഡഡ് മേഖലയില്‍ 75 ശതമാനം ന്യൂനപക്ഷങ്ങള്ക്കാണെങ്കില് സ്വാശ്രയ മേഖലയില്‍ അത് 85 ശതമാനമാണ്.
അവശ പിന്നോക്ക വിഭാഗങ്ങള്‍ ഇരകളാകുന്നു.
പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച ഏറ്റവും കൂടുതല ബാധിച്ചിരിക്കുന്നത് അവശ പിന്നോക്ക വിഭാഗങ്ങളെയാണ്. സംഘടിത മതവിഭാഗങ്ങള്‍ അതാതു വിഭാഗങ്ങള്‍ക്ക് താങ്ങായി എയിഡഡ് മേഖലയിലും, അണ് എയിഡഡ് മേഖലയിലും, സ്വാശ്രയ സാങ്കേതി വിദ്യാഭ്യാസരംഗത്തും ശക്തമായി നിലകൊള്ളുന്നു. മുകളില്‍ സൂചിപ്പിച്ചതുപോലെ ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ സ്വാശ്രയരംഗത്ത് സ്വതന്ത്രമായി ഇടപെടാന്‍ ഈ വിഭാഗങ്ങള്‍ക്ക് കഴിയുന്നു. ഈ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തെ നിലവാരത്തകര്‍ച്ചയും സ്കൂളുകള്‍ അടച്ചുപൂട്ടുന്നതും പിന്നോക്ക അവശ വിഭാഗങ്ങള്‍ക്കു തിരിച്ചടിയാകുന്നത് അവര്‍ക്ക് മറ്റ് ആശ്രയമില്ലാത്തതുകൊണ്ടാണ്. സ്വാശ്രയ മേഖലയിലേക്ക് അവര്‍ക്ക് കടന്നുചെല്ലാനും കഴിയില്ല. മാത്രമല്ല വിദ്യാഭ്യാസരംഗത്തെ എല്ലാ പരീക്ഷണങ്ങള്‍ക്കും വിധേയരാകുന്നത് ഈ പാവങ്ങളാണ്.
പക്ഷെ ഇവരെ മൂല്യനിര്‍ണ്ണയത്തിലെ ”ലിബറൈസേഷന്‍”കൊണ്ട് ഉയര്‍ന്ന ഗ്രേഡു നല്കി വിജയിപ്പിക്കുന്നത് ഇവിടെ തളളികളയുന്നില്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗത്തേയ്ക്ക് ഇവര്‍ കടക്കുമ്പോഴും മത്സര പരീക്ഷകള്‍ എഴുതുമ്പോഴും അവര്‍ പിന്നോക്കമാകുന്നു. കേവലം സാക്ഷരതകൊണ്ട് അവര്‍ തൃപ്തിപ്പെടാന്‍ നിര്‍ബന്ധിതമാകുകയാണ്. യഥാര്‍ത്ഥത്തില്‍ അവശ ജനവിഭാഗങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് ഇപ്പോള്‍ അവര്‍ അറിയുന്നില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടായി പിന്നോക്ക-അവശ ജനവിഭാഗങ്ങള്‍ ആര്‍ജ്ജിച്ച വിദ്യാഭ്യാസ പുരോഗതിയാണ് ഇപ്പോള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിലവിലുള്ള പൊതുവിദ്യാഭ്യാസത്തിലൂടെ രണ്ടാംതരം പൗരന്മാരെയാണ് വാര്‍ത്തെടുക്കുന്നത്.
സ്വാഭാവികമായും പൊതുവിദ്യാഭ്യാസത്തിലൂടെ പുറത്തുവരുന്ന പിന്നോക്കവിഭാഗങ്ങള്‍ ബൗദ്ധികമായും പിന്നോക്ക വിഭാഗമായി മുദ്രകുത്തപ്പെടും. കമ്പോളശക്തികള്‍ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഈ വിഭാഗം എല്ലാ രംഗത്തും അയോഗ്യരാക്കപ്പെടും. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ക്കപ്പുറം തൊഴില്‍ രംഗത്തെ മത്സരങ്ങളില്‍ ഈ അവശ ജനവിഭാഗങ്ങള്‍ പുറംതള്ളപ്പെടും. ഈ മഹാവിപത്തിനെതിരെ പൊതുസമൂഹം ശബ്ദമുയര്‍ത്തണം. കേരളം മാറിമാറി ഭരിച്ച് ഇടതു വലതു മുന്നണികള്‍ ഒരുപോലെ ഈ വഞ്ചനയില്‍ പങ്കാളികളാണ്. കേരളത്തില്‍ ഒരു മൂന്നാം ബദല്‍ അധികാരത്തില്‍ വന്നാലെ ഇവിടുത്തെ അവശജനസമൂഹത്തിന് നീതി ലഭിക്കുകയുള്ളു.
ഉന്നതവിദ്യാഭ്യാസമേഖലയേയും ഗുണനിലവാരമുള്ളതാകണം
പൊതുവിദ്യാഭ്യാസരംഗം നിലവാരമുള്ളതാകണമെങ്കില് ഉന്നതവിദ്യാഭ്യാസ മേഖലയും നിലവാരമുള്ളതാകണം. ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസ മേഖലയുണ്ടായാലേ അതില്‍നിന്ന് നിലവാരമുള്ള അദ്ധ്യാപകര്‍ സ്കൂള്തലത്തിലേയക്ക് കടന്നുവരൂ. എന്നാല്‍ ഇന്ന് ഉന്നതവിദ്യാഭ്യാസരംഗത്തും സംഘടിത ന്യൂനപക്ഷ, കമ്പോളശക്തികള്‍ കടന്നുവന്നിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസമേഖല പൂര്‍ണ്ണമായും സ്വാശ്രയ ന്യൂനപക്ഷ മാനേജുമെന്റുകളാണ് നടത്തുന്നത്. ന്യൂനപക്ഷ അവകാശം കമ്പോളവല്‍ക്കരണ ശക്തികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നു. രാഷ്ട്രീയവല്‍ക്കരണം, വര്‍ഗ്ഗീയവല്‍ക്കരണം, അഴിമതി, കെടുകാര്യസ്ഥത, നിലവാരത്തകര്‍ച്ച, കമ്പോളവല്ക്കരണം, ഇവകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണ്. മികവിന്റെ കേന്ദ്രങ്ങള്‍ ആകേണ്ട ഉന്നത വിദ്യാലയങ്ങള്‍ വിശേഷിച്ച് സര്‍വ്വകലാശാലകള്‍ വിവാദങ്ങളുടെ കേന്ദ്രങ്ങളാണ്.
അഴിമതി കേരളത്തിലെ സര്‍വ്വകലാശാലകളുടെ പര്യായമായിരിക്കുന്നു. മുന്നണി രാഷ്ട്രീയത്തിന്റെ പരിച്ഛേദങ്ങളാണ് കേരളത്തിലെ സര്‍വ്വകലാശാലകള്‍. അതുകൊണ്ടുതന്നെ മുന്നണി രാഷ്ട്രീയത്തിന്റെ എല്ലാ തിന്മകളും ജാതി-മത-ഗ്രൂപ്പ്-പാര്‍ട്ടി സമവാക്യങ്ങളും സര്‍വ്വകലാശാലകളില്‍ പ്രതിഫലിക്കും. എന്നിരുന്നാലും, കേരളത്തിന്റെ വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ ക്രിസ്തീയ-മുസ്ലിം താല്പര്യം മാനിച്ചു മാത്രമേ നടക്കാറുള്ളൂ. കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം സംഘടിത ന്യൂനപക്ഷങ്ങള്‍ക്കായി ‘സംവരണം’ ചെയ്തിരിക്കുന്നു (പട്ടിക അഞ്ച്). 1967ലെ ഇ.എം.എസ് നയിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണകാലത്താണ് ആദ്യമായി മുസ്ലിംലീഗ് വിദ്യാഭ്യാസ മന്ത്രിയിലൂടെ വമ്പിച്ച ഇടപെടലുകള്‍ നടത്തുന്നത്. അത് ഇന്നും തുടരുന്നു.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ വരവോടെയും, സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കുതിച്ചുകയറ്റത്തോടെയും സംസ്ഥാനത്തെ വിദ്യാഭ്യാസ അന്തരീക്ഷം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു. ഈ രണ്ടു മേഖലയും അടക്കിവാഴുന്നത് രണ്ടു ന്യൂനപക്ഷ സമൂഹങ്ങളാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തും, സംസ്ഥാനത്തെ പ്രതേ്യക രാഷ്ട്രീയ അന്തരീക്ഷം ചൂക്ഷണം ചെയ്തുമാണ് ന്യൂനപക്ഷ മാനേജുമെന്റുകള്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്നത്.
കേരളത്തെ സംബന്ധിച്ച് രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക മേഖലകളിലേയ്ക്ക് കടന്നുചെല്ലാനുള്ള താക്കോല്‍ വിദ്യാഭ്യാസമേഖലയാണ്. ഈ താക്കോല്‍ സംഘടിത ന്യൂനപക്ഷം കയ്യടക്കിയിരിക്കുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക് മാന്യതയും, വിശ്വാസ്യതയും, മേല്കോയ്മയും ലഭിച്ചത് വിദ്യാഭ്യാസം അവരുടെ കൈകളിലായതിനാലാണ്. ഇതാണ് മാറേണ്ടത്. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ മേഖല ദേശീയവല്ക്കരിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ശമ്പളം കൊടുക്കന്ന വിദ്യാലയങ്ങളില്‍ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങള്‍ക്ക് പൊതുമാനദണ്ഡമുണ്ടാകണം. നിവലില്‍ സംസ്ഥാനത്തെ എയിഡഡ് മേഖലയുടെ 75 ശതമാനവും ന്യൂനപക്ഷ മാനേജ്മെന്റുകളാണ് നടത്തുന്നത്. ഈ സ്ഥാപനങ്ങളില്‍ ഒരു ശതമാനം അദ്ധ്യാപകര്‍പോലും ഹിന്ദുവിഭഗാങ്ങളില്നിന്ന് ഇല്ല. എന്നാല്‍ ശമ്പളവും പെന്ഷന് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും പൊതു ഖജനാവില്‍നിന്നാണ് ലഭിക്കുന്നത്. ഇവിടെ തുല്യനീതി ഉറപ്പാക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് സംസ്ഥാനത്ത് സര്‍ക്കാര്‍ ശമ്പളം നല്കുന്ന ഒരുലക്ഷത്തി രണ്ടായിരം എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരില്‍ പട്ടികജാതി വിഭാഗക്കാര്‍ കേവലം മുന്നൂറ്റിമുപ്പത് പേര് മാത്രമാണ്. പട്ടികവര്‍ഗ്ഗക്കാര്‍ വെറും അമ്പത്തിഅഞ്ചുപേരുമാണ്.
അതുപോലെ യു.ജി.സി ശമ്പളം പറ്റുന്ന ഒന്‍പതിനായിരത്തോളം വരുന്ന എയിഡഡ് കോളേജ് അദ്ധ്യാപകരില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ കേവലം പതിനഞ്ചുപേര്‍ മാത്രമാണ് (പട്ടിക നാല്). സ്വകാര്യ മാനേജുമെന്റുകളുടെ ഈ അനീതിയെ ചോദ്യം ചെയ്യാന്‍ കേരളം മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളവും, പെന്‍ഷനും നല്കുന്ന ജീവനക്കാരില്‍ സംസ്ഥാനജനസംഖ്യയില് 45 ശതമാനം വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ ഹിന്ദു പിന്നോക്ക വിഭാഗങ്ങളെ പൂര്‍ണ്ണമായി അകറ്റിനിര്‍ത്തുന്നതിന്റെ ന്യായീകരണം നല്‍കേണ്ടത് മുന്നണികളെ നയിക്കുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയും കോണ്‍ഗ്രസ്സുമാണ്. ഈ നീതി നിഷേധം തുടരണോ എന്ന് ജനങ്ങള്‍ വിധി എഴുതണം. എയിഡഡ് മേഖലയില്‍ ഇന്നു നടക്കുന്ന ചൂക്ഷണം ഒഴിവാക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടത്. അതിനാവശ്യമായ ജനാഭിപ്രായമാണ് ഉയര്‍ന്നുവരേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: