മാഡ്രിഡ്: അരൈനയ സബലെങ്കയെ തോല്‍പ്പിച്ച് പോളണ്ട് താരം ഇഗ സ്വിയാറ്റെക്ക് മാഡ്രിഡ് ഓപ്പണ്‍ കിരീടം നേടി. താരത്തിന്റെ കരിയറിലെ ആദ്യ മാഡ്രിഡ് ഓപ്പണ്‍ കിരീടം ആണിത്. ഏറെ കലുഷിതമായ പോരാട്ടം സ്കോര്‍ 7-5, 4-6,7-6(7)നാണ് ഇഗ ജയിച്ചത്.
മത്സരത്തിന് മുമ്പ് നിലവിലേ ജേതാവായ സബലെങ്ക മികച്ച കളിയാണ് ഫൈനലില്‍ കാഴ്ച്ചവച്ചത്. പക്ഷെ വിജയം ഇഗയ്ക്കൊപ്പം നിന്നു.
ലോക ഒന്നാം നമ്പര്‍ താരമായാണ് ഇഗ സ്വിയാറ്റെക്ക് എങ്കിലും പുതിയ സീസണില്‍ ആദ്യ ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തില്‍ തിരിച്ചടി നേരിട്ടു. സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് ഫ്രഞ്ച് ഓപ്പണ്‍ അടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഇഗ സ്വിയാറ്റെക്കിന്റെ കിരീട നേട്ടം. കരിയറില്‍ ാതരം സ്വന്തമാക്കുന്ന 20-ാം കിരീടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: