കൊടകര:കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ക്ഷേത്രദര്‍ശനത്തിന് പോയ കുടുംബത്തിലെ രണ്ടു പേര് മരിച്ചു.മറ്റത്തൂര്‍ ചെട്ടിച്ചാല്‍ സ്വദേശി സുബ്രന്റെ ഭാര്യ രുഗ്മിണി(65),ഇവരുടെ ബന്ധുവും മാള ചെന്തുരുത്തി ബിജുവിന്റെ ഭാര്യ വൃഷിത(28)എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ കാറിന്റെ ഡ്രൈവര്‍ വെള്ളിക്കുളങ്ങര സ്വദേശി ധനേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള യാത്രാ മധ്യ ഇന്നലെ രാവിലെ നാലോടെ ദേശീയപാത ചേളാരിയിലായിരുന്നു കാറിലുള്ളവര്‍ അപകടത്തില്‍പെട്ടത്.
മറ്റത്തൂര്‍ ചെട്ടിച്ചാല്‍ സ്വദേശി വൈലിക്കട ബാലന്,ഭാര്യ ഗിരിജ,വൃഷിതയുടെ മക്കളായ ദേവനന്ദ,വിഗ്നേഷ്,കളരിക്കല്‍ അരവിന്ദാക്ഷന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: