തിരുവനന്തപുരം: വാനാക്രൈ വൈറസ് ആക്രമണത്തെ തുടര്‍ന്ന് ഐടി ആക്ട് പ്രകാരം അനേ്വഷണം ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി എ.കെ. ബാലന് നിയമസഭയില്‍ അറിയിച്ചു.
വാനാക്രൈ വൈറസ് കേരളത്തിലെ ആറു പഞ്ചായത്തുകളെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകള് കൂടുതല്‍ ഉപയോഗിക്കുന്നതിനാലാണ് വൈറസ് ആക്രമണം കാര്യമായി ബാധിക്കാതിരുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമായ ഐടി നയമാണ് സര്‍ക്കാരിന്റേത്. സ്വതന്ത്ര സോഫ്റ്റ്വെയറുകളെ പ്രോത്സാഹിപ്പിക്കുകയും അപരിചിതമായ മെയിലുകള്‍ സ്വീകരിക്കാതിരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുകയാണ് ഇത്തരം വൈറസ് ആക്രമണങ്ങളെ ചെറുക്കാന്‍ വേണ്ടത്.
വൈറസ് ആക്രമണ പശ്ചാത്തലത്തില്‍ സൈബര്‍ സുരക്ഷ ശക്തമാക്കുമെന്നും പി. ഉബൈദുള്ളയുടെ ശ്രദ്ധക്ഷണിക്കലിനും എസ്. ശര്‍മ്മയുടെ സബ്മിഷനും മറുപടിയായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: