കോഴിക്കോട്: കേരള കോണ്‍ഗ്രസ് (ബി)യുടെ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോഴിക്കോട്ട് പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി മാത്രമല്ല വേറെയും നിരവധി പാര്‍ട്ടികള്‍ എല്‍ഡിഎഫിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇടതു മുന്നണി അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തില്‍ സിപിഐ തൃപ്തരാണെന്നും എന്നാല്‍ ഭരണത്തെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: