കൊച്ചി: ആഡംബര ട്രെയിനുകളുടെ രാജാവായ മഹാരാജാസ് എക്സ്പ്രസ് ആദ്യമായി കേരളത്തിലേക്കെത്തുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പറേഷന് (എആര്സിടിസി) സതേണ്‍ ജ്യൂവല്സ് എന്ന പേരിലാണ് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ട്രെയിന്‍ മഹാരാജാസ് എക്സ്പ്രസ് കേരളത്തിലെ വിനോദ സഞ്ചാര പ്രേമികള്‍ക്കായി എത്തിക്കുന്നത്.
ആഡംബര ട്രെയിന്‍ യാത്രയിലൂടെ ദക്ഷിണേന്ത്യയിലേയും ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തേയും ചരിത്രപ്രധാന സ്ഥലങ്ങള്‍ക്ക് പുറമേ ചെട്ടിനാട്, മഹാബലിപുരം, മൈസൂര്‍, ഹംപി, ഗോവ എന്നീ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കുവാനുള്ള പാക്കേജാാണ് ഒരുക്കിയിരിക്കുന്നത്. 2010ലാണ് മഹാരാജാസ് എക്സ്പ്രസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2012 മുതല്‍ ലോകത്തിലെ ഏറ്റവും വലിയ ആഡംബര ട്രയിനെന്ന ഖ്യാതി മഹാരാജാസ് എക്സ്പ്രസിന് സ്വന്തമാണ്. 23 കോച്ചുകളിലായി 83 അതിഥികളെ ഒരേ സമയം ഉള്‍ക്കൊള്ളുവാനുള്ള സൗകര്യമുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളോട് കിടപിടിയ്ക്കുന്ന സംവിധാനങ്ങളാണ് ഓരോ കോച്ചുകളിലും ഒരുക്കിയിരിക്കുന്നത്.
ഭക്ഷണം, താമസ സൗകര്യം, ബാത്ത് റൂം എന്നിവയെല്ലാം ലോകോത്തര നിലവാരത്തിലാണ് തീര്‍ത്തിരിക്കുന്നത്. അത്യാധുനിക സംവിധാനത്തിലുള്ള ജലശുദ്ധികരണ പ്ലാന്റ്, വിസ്തൃതമായ ക്യാബിന് എന്നിവയും ട്രെയിനിന്റെ പ്രത്യേകതയാണ്. പരിചയ സമ്പന്നരായ ജോലിക്കാരും ഒത്തുചേരുന്നതോടെ ലോകോത്തര യാത്രാനുഭവമാണ് മഹാരാജാസ് പ്രതിനിധാനം ചെയ്യുന്നത്. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് മഹാരാജാസ് യാത്ര ആരംഭിക്കും.
ചെട്ടിനാട്, മഹാബലിപുരം, മൈസൂര്‍, ഹംപി, ഗോവ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് എട്ട് പകലും ഏഴ് രാത്രികളും നീണ്ട് നില്ക്കുന്ന യാത്ര മുംബൈയില്‍ സമാപിക്കും. അഞ്ച് ലക്ഷം രൂപയാണ് ഒരാള്‍ക്കുള്ള യാത്ര ചെലവ് കണക്കാക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ യാത്രയായതിനാല്‍ പ്രത്യേക ഓഫറുകളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാളുടെ ടിക്കറ്റ് നിരക്കില്‍ രണ്ട് പേര്‍ക്ക് യാത്രചെയ്യാമെന്ന ഓഫറാണ് ഏറ്റവും ആകര്‍ഷണീയം. ഭാഗികമായ യാത്ര ഓഫറുകളും ദക്ഷിണ്യേന്ത്യന് യാത്രക്കാര്‍ക്കായി മഹാരാജാസ് എക്സ്പ്രസ് അവതരിപ്പിക്കുന്നുണ്ട്.
66,500 രൂപയ്ക്ക് രണ്ട് പേര്‍ക്ക് രണ്ട് രാത്രിയും ഒരു പകലും ആഡംബര യാത്ര ഈ പാക്കേജിലൂടെ ആസ്വദിക്കാം. യാത്ര ബുക്കിങിനും മറ്റ് വിവരങ്ങള്‍ക്കും
http://www.the-maharajas.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746740586, 9746743054, 9746743045.
പ്രതികരിക്കാൻ ഇവിടെ എഴുതുക: