തിരുവനന്തപുരം: മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേചെയ്ത അന്താരാഷ്‌ട്ര കോടതിയുടെ വിധി ഇന്ത്യയ്‌ക്ക് അഭിമാനിക്കാനും ആശ്വസിക്കാനും വകനല്‍കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍.
ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിനുനേരെ വെല്ലുവിളി ഉയര്‍ത്തുന്ന പാക്കിസ്ഥാന്റെ നടപടികള്‍ക്കെതിരെയുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്റെ ആശ്വാസകരമായ പ്രതികരണമാണ് ഈ വിധിയില്‍ പ്രതിഫലിപ്പിക്കുന്നത്. അന്തിമ വിധിയിലൂടെ കല്‍ഭൂഷന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടവരട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഹസ്സൻ പറഞ്ഞു.
ജാദവിനെ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്‍ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു. അന്താരാഷ്‌ട്ര കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ അംഗീകരിച്ച പതിനൊന്നംഗം ബഞ്ച് പാക്കിസ്ഥാന്റെ വാദങ്ങളെല്ലാം ഏകകണ്ഠമായി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: