തിരുവനന്തപുരം: ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും കാര്‍ഡിന്റെ പുതുക്കല്‍ സ്ഥിതി പരിശോധിക്കാനും പോസ്റ്റ് ഓഫീസുകളില്‍ സംവിധാനം.
ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബിസിനസ് ഡവലപ്പ്മെന്റ് സുകുമാരന്‍ നായര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ ആധാര്‍ കാര്‍ഡ് തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ ഒരുക്കും. ഒന്നര ലക്ഷത്തോളം രൂപയാണ് ആധാര്‍ എടുക്കാനും തെറ്റുതിരുത്താനുമുള്ള സംവിധാനങ്ങള്‍ പോസ്റ്റ്ഓഫീസുകളില്‍ ഒരുക്കാന്‍ വേണ്ടിവരുന്നത്.
ആദ്യം തെറ്റുതിരുത്തല്‍ സംവിധാനമായിരിക്കും ഒരുങ്ങുക. തുടര്‍ന്ന് ആധാര്‍ എടുക്കാനുള്ള സൗകര്യം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: