പുല്‍പ്പള്ളി അമൃത വിദ്യാലയത്തില്‍ നടക്കുന്ന വിശ്വഹിന്ദുപരിഷത്ത് ശിക്ഷാവര്‍ഗ്ഗില്‍
ദേശീയ ഉപാധ്യക്ഷന്‍ അശോക് റാവു ചൗഗ്‌ളെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.
എസ് ജെ ആര്‍ കുമാര്‍ , കെ.സി.രാഘവന്‍ സമീപം
പുല്‍പ്പള്ളി: വിശ്വഹിന്ദു പരിഷത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന് വരുത്തിതീര്‍ക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി ദേശീയ ഉപാധ്യക്ഷന്‍ അശോക് റാവു ചൗഗ്‌ളെ. പുല്‍പ്പള്ളി അമൃത വിദ്യാലയത്തില്‍ നടക്കുന്ന പരിഷത്ത് ശിക്ഷാവര്‍ഗ്ഗില്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ആസൂത്രിതമായി നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ പ്രവര്‍ത്തകര്‍ കരുതിയിരിക്കണം. ഐക്യരാഷ്‌ട്രസഭയുടെ അംഗീകാരത്തോടെ 160 ലോകരാഷ്‌ട്രങ്ങള്‍ യോഗയക്ക് നല്‍കിയ സ്വീകാര്യത ഹൈന്ദവ സ്വീകാര്യതയായി മാറുമെന്ന് ഇവര്‍ ഭയപ്പെടുന്നു.
ഭാരതത്തിലെ രാഷ്‌ട്രീയ മാറ്റം ലോകരാജ്യങ്ങള്‍ക്കിടയില്‍ മതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ക്ക് ഭാരതത്തോടുള്ള സമീപനത്തില്‍നിന്ന് അത് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസരി പത്രാധിപര്‍ ഡോ. എന്‍.ആര്‍.മധു, കെ.സി.രാഘവന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
















