തിരുവനന്തപുരം: മലയാളഭാഷയുടെ ആധികാരിക നിഘണ്ഡുവായ ശബ്ദതാരാവലിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കും.
1917 നവംബര്‍ 13ന് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള പുറത്തിറക്കിയ ശബ്ദതാരാവലിയാണ് ഇന്നും എല്ലാ രംഗത്തും ഉപയോഗിക്കുന്നത്.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൂര്‍ത്തിയായി വരുന്ന പുതിയ ലൈബ്രറിക്ക് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ പേര് നല്‍കും. ശതാബ്ദിയുടെ ഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രത്യേക പതിപ്പ് പുറത്തിറക്കും.
















