Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വയറിളക്കത്തെ പേടിക്കണം, മരണം ഉണ്ടാകാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 09:06 pm IST
inAlappuzha

സംസ്ഥാനത്ത് വയറിളക്കരോഗങ്ങള്‍ കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2012ല്‍ 3,57,252 പേര്‍ക്കാണ് വയറിളക്കരോഗം പിടിപെട്ടത്. 2016 ആയപ്പോഴേക്കും വയറിളക്ക രോഗികളുടെ എണ്ണം 4,93, 727ല്‍ എത്തി.

2017ലെ ആദ്യ മൂന്നുമാസത്തെ കണക്കനുസരിച്ച് 96759 പേര്‍ക്ക് വയറിളക്കം പിടിപെട്ടു കഴിഞ്ഞു. ശുദ്ധമായ കുടിവെള്ളം കിട്ടാത്ത കേരളത്തിന്റെ ദയനീയ അവസ്ഥയാണ് വയറിളക്കരോഗികളുടെ എണ്ണത്തിലെ വര്‍ധന കാണിക്കുന്നത്.

കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ വയറിളക്കം പിടിപെട്ട് മരണമുണ്ടാകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വയറിളക്കം പിടിപെട്ട് 33 പേരാണ് മരിച്ചത്. 2012ല്‍ എട്ടുപേര്‍ വയറിളക്കം പിടിപെട്ടു മരിച്ചു. 2013ല്‍ മരണസംഖ്യരണ്ടായി കുറഞ്ഞു.

എന്നാല്‍, 2014ല്‍ മരണ സംഖ്യ അഞ്ചായി. 2015ല്‍ നാലുപേര്‍ മരിച്ചു. 2016ല്‍ മരണസംഖ്യ 14 ല്‍ എത്തി. ഇനിയും ശുദ്ധമായ ജലം കുടിക്കാന്‍ കിട്ടിയില്ലെങ്കില്‍ വയറിളക്കം പിടിപെട്ടുള്ള മരണം സംസ്ഥാനത്ത് ഏറുമെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. വയറിളക്കത്തിന് കൃത്യമായി ചികിത്സ നല്‍കിയില്ലെങ്കില്‍ കോളറവരെയായി അത് മാറാനിടയുണ്ട്. കോളറ പിടിപെട്ടാല്‍ ഒരു പ്രദേശമാകെ പടര്‍ന്നുപിടിക്കും. എന്നാല്‍, അടുത്ത കാലത്ത് വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കാണാത്തതാണ് ആരോഗ്യമേഖലയ്‌ക്ക് ആശ്വാസം.

മോശം കുടിവെള്ളത്തിലൂടെയും വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയുമാണ് വയറിളക്കരോഗങ്ങള്‍ പിടിപെടുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് രോഗം പിടിപെട്ടാല്‍ നല്ല ശ്രദ്ധ വേണം.

ശരീരത്തിലെ ജലനഷ്ടവും ലവണ നഷ്ടവും രോഗികളെ ഗുരുതരാവസ്ഥയിലെത്തിക്കും. അതിനാല്‍ രോഗിക്ക് ക്ഷീണം, തളര്‍ച്ച എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.

ലക്ഷണങ്ങള്‍

വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, ക്ഷീണം

പ്രതിരോധം

• ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെളളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നിരന്തരം കഴിക്കുക. ശരീരത്തിലെ ലവണാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വയറിളകുന്നതിന് അനുസരിച്ച് ഇത് തുടര്‍ന്നു കൊണ്ടേയിരിക്കണം. ഒആര്‍എസ് പാക്കറ്റ് വാങ്ങി ലായനിയാക്കിയും കഴിക്കുന്നത് നല്ലതാണ്.

• നല്ല ഭക്ഷണം ഉറപ്പാക്കുക, ശുദ്ധമായ വെള്ളം തിളപ്പിച്ചാറ്റി മാത്രം കുടിക്കുക.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ബി. പദ്മകുമാര്‍, മെഡിസിന്‍ വകുപ്പ് മേധാവി, ഗവ. മെഡിക്കല്‍ കോളേജ്, കൊല്ലം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Thiruvananthapuram

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.