മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ അനധികൃതമായി ആടുമാടുകളുടെ ഇറച്ചി വില്‍പ്പന നടത്തുന്നതിനെക്കുറിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ഫയല്‍ ചെയ്തു.
ഹര്‍ജി പരിഗണിച്ച കോടതി പായിപ്ര പഞ്ചായത്ത് സെക്രട്ടറിയോട് അനധികൃതമായി അറവ്മാംസ വില്പന സംബന്ധിച്ചെടുത്ത നടപടിയെക്കുറിച്ച് ജൂലൈ 12ന് റിപ്പോര്‍ട്ട് നല്‍കുവാന്‍ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന്‍ ആവശ്യപ്പെട്ടു.
മൂവാറ്റുപുഴയിലെ മൃഗസംരക്ഷണ സംഘടനയായ ദയയ്‌ക്കുവേണ്ടി സെക്രട്ടറി പി.ബി. രമേശ്കുമാറാണ് ഹര്‍ജി നല്‍കിയത്.
പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍, എറണാകുളം ജില്ല ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍, മൂവാറ്റുപുഴ ഡിവൈഎസ്പി, മൂവാറ്റുപുഴ ആര്‍ഡിഒ, വെറ്ററിനറി ഡോക്ടര്‍ തൃക്കളത്തൂര്‍, പുതുശ്ശേരി വീട്ടില്‍ ഷാജി, അസീസ്, ആര്യാങ്കാലയില്‍ ഇബ്രാഹിം, പരീച്ചാലില്‍ ജലീല്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
















