കൊച്ചി: കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ടിന്റെ പ്രീമിയം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ബ്രാന്‍ഡായ ഡസ്റ്റര്‍ കാര്‍ ഉടമകള്‍ നടത്തിയ ടിവിഎസ് റെനോള്‍ട്ട് കെയര്‍ ആന്‍ഡ് ഷെയര്‍ െ്രെഡവിന്റെ ഫ്‌ളാഗ് ഓഫും, ഡസ്റ്റര്‍ ഓട്ടോമാറ്റിക് പെട്രോള്‍ വേരിയന്റായ സിവിടിയുടെ ലോഞ്ചും കളമശ്ശേരി ഷോറൂമില്‍ നടന്ന ചടങ്ങില്‍ ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍ നിര്‍വഹിച്ചു.
കുട്ടമ്പുഴ പിണവൂര്‍കുടി ട്രൈബല്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള പഠനോപകരണങ്ങള്‍ കൈമാറുന്നതിനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ടിവിഎസ് റെനോള്‍ട്ടിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച ഡ്രൈവില്‍ 50ല്‍ പരം ഡസ്റ്റര്‍ കാര്‍ ഉടമകള്‍ പങ്കാളികളായി.
പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കുട്ടമ്പുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബ്രിജു കുമാര്‍ നിര്‍വ്വഹിച്ചു. 10-ാം ക്ലാസില്‍ മികച്ച വിജയം കൈവരിച്ച 5 കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഗ്യാങ്ങ് ഓഫ് ഡസ്റ്റര്‍ ടീം വിതരണം ചെയ്തു.
170 കുട്ടികള്‍ക്ക് ബാഗ്, യൂണിഫോം, ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപയുടെ സഹായമാണ് ഇത്തവണത്തെ കെയര്‍ ആന്റ് ഷെയര്‍ ഡ്രൈവില്‍ നല്‍കിയത്. ചടങ്ങുകള്‍ക്ക് റീജണല്‍ സെയില്‍സ് ഹെഡ് വിഷ്ണു ഗുരുദാസ്, സെയില്‍സ് മാനേജര്‍ എ.മഹേഷ് എന്നിവര്‍ നേത്യത്വം നല്‍കി.
















