ചെറുപുഴ: ചെറുപുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ റോഡരികില്‍ പാര്‍ശ്വഭാഗത്തുള്ള ഭിത്തിക്ക് കൈവരിനിര്‍മ്മിക്കാത്തത് അപകട ഭീഷണിയാവുന്നു. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് 10 കോടി രൂപ ചിലവഴിച്ച് ചെറുപുഴ കമ്പിപ്പാലത്തിന് താഴെയാണ് ചെക്ക്ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്, ചെക്ക്ഡാമിന്റെ ഇരുഭാഗത്തുമായി 60മീറ്ററോളം നീളത്തിലാണ്പാര്‍ശ്വഭിത്തിയുള്ളത്. ചെക്ക്ഡാമിന്റെ സമീപത്ത് 10 മീറ്ററോളം നീളത്തില്‍ കൈവരി ഉണ്ടെങ്കിലും 50 മീറ്ററിലേറെ നീളത്തില്‍ ഇട ഭിത്തിക്ക് കൈവരികളില്ല. ടൂറിസം സാധ്യതകള്‍ കൂടി വിലയിരുത്തപ്പെടുന്നതോടെ നിരവധിയാള്‍ക്കാരാണ് ഇവിടെ സന്ദര്‍ശകരായി ദിവസേന എത്തുന്നത്.
ചെക്ക്ഡാമിന്റെ പാര്‍ശ്വഭാഗത്തു കൂടിയുള്ള റോഡില്‍ കൂടി കടന്നു പോകുന്ന ചെറുവാഹനങ്ങള്‍ ഏറെയാണ്. ചെക്ക്ഡാമില്‍ നിന്നും 6 മീറ്ററോളം ഉയരത്തില്‍ സമാന്തരമായിട്ടാണ് ഇരു ഭാഗത്തും റോഡുളളത്. ചെക്ക്ഡാമിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ അല്പം ശ്രദ്ധ തെറ്റിയാല്‍ അപകടം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇത് കണക്കിലെടുത്ത്, റോഡിന്റെ സമീപത്തെ ഇട ഭിത്തികളെ തമ്മില്‍ ബന്ധിപ്പിച്ച് കൈവരികള്‍ നിര്‍മ്മിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ചെക്ക്ഡാം 21 നാണ് ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ യാത്രക്കാരുടെയും, വാഹനങ്ങളുടെയുംസുരക്ഷ മുന്‍നിര്‍ത്തി റോഡിന് സമാനമായികൈവരികള്‍ നിര്‍മ്മിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
















