പുല്‍പ്പള്ളി: രാഷ്‌ട്രനന്മയ്‌ക്കായി വ്യക്തി താല്‍പ്പര്യങ്ങള്‍ മാറ്റിവെക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി മിലിന്ദ് പരാണ്ടെ. പുല്‍പ്പള്ളി അമൃത വിദ്യാലയത്തില്‍ ഒരാഴ്ചയായി നടന്ന ബജ്‌റംഗ് ദള്‍ ശൗര്യപ്രശിക്ഷണ്‍ വര്‍ഗ്ഗിന്റെ സമാപന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സമുദായങ്ങളേക്കാള്‍ ആത്മീയത ഉണ്ടെങ്കിലും സാമുദായിക ഐക്യം കൈവരിക്കാന്‍ ഹിന്ദുവിന് ഇനിയും കഴിഞ്ഞിട്ടില്ല.
വ്യക്തി ജീവിതത്തില്‍ സ്വാഭാവശുദ്ധി നിലനിര്‍ത്തണം. സംഘടനാ പ്രവര്‍ത്തനത്തിലൂടെ ദേശീയ വ്യക്തിത്വം കൈവരിക്കണം. രാഷ്‌ട്രബോധം ഉണരേണ്ട സാഹചര്യങ്ങളില്‍ വ്യക്തിതാല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് രാജ്യനന്മയെ മുന്‍ നിര്‍ത്തി തീരുമാനമെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സുരേന്ദ്രന്‍ ജെയിന്‍, അശോക് ചൗഗുളെ, സോഹന്‍സിങ് സോളങ്കി, എസ്.ജെ.ആര്‍. കുമാര്‍, കെ. എന്‍. വെങ്കിടേശ്വരന്‍, വി.മോഹനന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു.
















