Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയിലെ ഭൂഗര്‍ഭജല ശോഷണത്തിന് കാരണം ചെങ്കല്‍ ക്വാറികളെന്ന് പഠനം അനധികൃതമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 1300 ഓളം ചെങ്കല്‍ ക്വാറികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 10:02 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ ഭൂഗര്‍ഭജല ശോഷണത്തിന് കാരണം ചെങ്കല്‍ ക്വാറികളെന്ന് പഠനം ജില്ലയിലെ ഭൂഗര്‍ഭജലം 3 മുതല്‍ 5 മീറ്റര്‍വരെ താഴ്ന്ന് പോകാനുളള പ്രധാനകാരണം ജില്ലയിലെ 1300 ഓളം ക്വാറികളാണെന്നാണ് മലബാര്‍ പരിസ്ഥിതി സമിതി നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. അനധികൃതമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 1300 ഓളം ക്വാറികളാണെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.

ഗുരുതരമായ ജൈവ വൈവിധ്യനാശത്തിനും നിരുറവകളുടേയും തോടുകളുടേയും നാശത്തിന് കാരണമാകുന്ന ചെങ്കല്‍പ്പണകള്‍ ശബ്ദ മലിനീകരണത്തിനും അന്തരീക്ഷ മലിനീകരണത്തിനും കൂടി കാരണമാകുന്നതായി പഠനത്തില്‍ കണ്ടെത്തി. ജില്ലയിലെ പ്രധാനപ്പെട്ട അഞ്ച് പുഴകളുടെ വൃഷ്ടി പ്രദേശത്താണ് കൂടുതല്‍ ചെങ്കല്‍പ്പണകള്‍ പ്രവര്‍ത്തിക്കുന്നത്.

ശ്രീകണ്ഠാപുരം നഗരസഭയിലുള്‍പ്പെടുന്ന കുപ്പം പുഴയുടെ വൃഷ്ടി പ്രദേശമായ നിടിയേങ്ങ,പയറ്റുചാല്‍,കംബ്ലാരിത്തട്ട്,ചേപ്പറമ്പ് പ്രദേശങ്ങള്‍, വളപട്ടണം പുഴയുടെ വൃഷ്ടി പ്രദേശമായ ബ്ലാത്തൂര്‍, കാവുംമ്പായി, പട്ടാന്നൂര്‍, മയ്യില്‍, കയരളം, കരിങ്കല്‍ക്കുഴി, കുറ്റിയാട്ടൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളിലും കുറ്റിക്കോല്‍ പുഴയുടെ വൃഷ്ടി പ്രദേശങ്ങളായി ചെര്‍ക്കുള, കൂറുമാത്തൂര്‍, ആന്തൂര്‍, പട്ടുവം, രാമപുരം പുഴയുടെ ഉദ്ഭവ സ്ഥാനങ്ങളായ അമ്മാനപ്പാറ, പരിയാരം, പെരുമ്പ പുഴയുടെ കൈവഴികളുടെ വൃഷ്ടി പ്രദേശങ്ങളായ പറവൂര്‍, പാണപ്പുഴ, ഏര്യം, പെരുവാമ്പ, എരമം, കുറ്റൂര്‍, കാങ്കോല്‍, ആലപ്പടമ്പ്, വെളളൂര്‍ പുഴയുടെ ഉത്ഭവ സ്ഥാനങ്ങളായ ഹരിതീര്‍ത്ഥക്കരയുടെ മുകളിലെ കുട്ടപ്പുന്ന, ചൂരല്‍, ആലക്കാട്, അഞ്ചരക്കണ്ടി പുഴയാകുന്ന കണ്ണവം പുഴയുടെ വൃഷ്ടി പ്രദേശങ്ങളായ വലിയവെളിച്ചം, അഞ്ചരക്കണ്ടി, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് ചെങ്കല്‍ പണകളെല്ലാം പ്രവൃത്തിക്കുന്നത്. 102 ദശലക്ഷം ചെങ്കല്‍പാറയാണ് ജില്ലയിലെ പണകളില്‍ നിന്നു മാത്രം ഇതുവരെ ഖനനത്തിലൂടെ നീക്കം ചെയ്തിട്ടുള്ളത്. കോടിക്കണക്കിന് ലിറ്റര്‍ മഴവെള്ളം സംരക്ഷിക്കാനുതകുന്ന ചെങ്കല്‍ പാളികളാണിവയെന്നും പഠനത്തില്‍ കണ്ടെത്തിയതായി ഇവര്‍ പറഞ്ഞു.

അനധികൃത ക്വാറികളുടെ വര്‍ദ്ധനവ് കാരണം കണ്ണൂര്‍ ജില്ല പാരിസ്ഥിതിക ദുരന്തത്തിലേക്ക് പോകുകയാണെന്ന് ജില്ലാ പരിസ്ഥിതി സമിതി ഭാരവാഹികള്‍ പറഞ്ഞു . ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 1300ഓളം ചെങ്കല്‍ പണകള്‍ക്ക് നിലവില്‍ ജിയോളജി വകുപ്പിന്റെ എന്‍ഒസി മാത്രമാണുള്ളത്. എന്നാല്‍ ഇത് ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള ലൈസന്‍സല്ല. ഇതില്‍ ഒരു ക്വാറികള്‍ക്കും പഞ്ചായത്ത് ലൈസന്‍സ് ഇല്ലെന്നും ജിയോളജി വകുപ്പില്‍ നിന്നും വാങ്ങുന്ന എന്‍ഒസികളും വില്ലേജ് ഓഫീസുകളില്‍ നിന്നും പണയാരംഭിക്കാന്‍ വാങ്ങുന്ന സൈറ്റ് പ്ലാനും മറ്റും ഉപയോഗിച്ചാണ് മിക്ക ചെങ്കല്‍ പണകളും പ്രവര്‍ത്തിച്ചു വരുന്നത്. 20 ശതമാനം ക്വാറികള്‍ക്ക് മാത്രമാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഉളളതെന്നും ഇവര്‍ പറഞ്ഞു.

ചെങ്കല്‍ പണകളാണ് ഭൂഗര്‍ഭ‘ജലം മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ താഴ്ന്നുപോകാനുള്ള പ്രധാന കാരണമെന്ന് മലബാര്‍ പരിസ്ഥിതി സമിതി നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ജില്ലയിലെ ‘ഭൂഗര്‍ഭ‘ജല ശോഷണത്തിന്റെ മുഖ്യകാരണം ഇടനാടന്‍ ചെങ്കല്‍ കുന്നുകളുടെ പാരിസ്ഥിത നാശമാണെന്ന് നേരത്തെ ജില്ലയില്‍ നടത്തപ്പെട്ട വിവിധ പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. ചെങ്കല്‍ പണകള്‍ വ്യാപകമായതോടെ ജില്ലയിലെ 200 ഓളം നീര്‍ച്ചാലുകള്‍ പൂര്‍ണ്ണമായും വിസ്മൃതിയിലായതായും ഖനന പ്രദേശങ്ങളുടെ താഴ്‌വരകളിലെ കിണറുകള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരുമാസം നേരത്തെ വറ്റുന്നതായി പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

ചെങ്കല്‍ പണകള്‍ സമാനമായ പരിസ്ഥിതി നാശത്തിനിടയാക്കുന്നുവെങ്കിലും ഇവയുടെ അനധികൃത പ്രവര്‍ത്തനത്തിനെതിരെ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചെങ്കല്‍ പണകള്‍ ജലസംഭരണികളാണെന്നും മറ്റുമുള്ള അബദ്ധധാരണയാണ് പ്രാദേശിക രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് പോലും ഉള്ളതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ചെങ്കല്‍ ഖനനത്തിന് നിയമാനുസതം ആവശ്യമായ അനുമതികളെക്കുറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ പോലും അജ്ഞരാണ്. ജില്ല ലാറ്ററൈറ്റ് എന്ന ജലസംഭരണ തോത് വര്‍ദ്ധിപ്പിക്കുന്ന സവിശേഷ ധാതുവിനാല്‍ സമ്പന്നമാണെന്നും ഇവിടെങ്ങളിലെല്ലാം ആയിരക്കണക്കിന് ഫ്രാക്ചര്‍ സോണുകള്‍ എന്നറിയപ്പെടുന്ന ജല അറകള്‍ ഉണ്ടെന്നും ഈ അറകളാണ് ഏറെകുറെ ചെങ്കല്‍ ഖനനം മൂലം ഇല്ലാതാകുന്നതെന്നും സമിതിയുടെ പഠനത്തെ സഹായിച്ച ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മുന്‍ ഡയരക്ടര്‍ എം.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി, റവന്യുമന്ത്രി എന്നിവരുടെ അടിയന്തിര ശ്രദ്ധ വിഷയത്തില്‍ പതിഞ്ഞില്ലെങ്കില്‍ ജില്ല കടുത്ത കുടിവെള്ളക്ഷാമത്തിലേക്കും പരിസ്ഥിതിക ദുരന്തത്തിലേക്കും എത്തുമെന്നും സമിതി ‘ഭാരവാഹികള്‍ പറഞ്ഞു. മലബാര്‍ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ‘ഭാസ്‌കരന്‍ വെള്ളൂര്‍, കെ.പി.ചന്ദ്രാംഗദന്‍, നിശാന്ത് കുളപ്പുറം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.