കണ്ണൂര്‍: കാന്‍സര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആര്‍ട്ട് ക്യാന്‍ കെയറിന്റെ നേതൃത്വത്തില്‍ ചിത്രകാരന്‍ എബി എന്‍ ജോസഫ് നയിക്കുന്ന ചിത്രയാത്ര ഇന്ന് കൊളച്ചേരിമുക്ക് മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ അഞ്ചൂറ് കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന ചിത്രയാത്രയും ഔദ്യോഗിക ഉദ്ഘടനം ചലച്ചിത്രതാരവും എം.പിയുമായ ഇന്നസെന്റാണ് നിര്‍വ്വഹിച്ചത്. കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരനാണ് ചിത്രയാത്രയുടെ ചെയര്‍മാന്‍. 13ന് കാലത്ത് ചിത്രയാത്രയുടെ ഭാഗമായി ചിത്രപ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, ബോധവത്കരണ ക്ലാസ്, ക്യാന്‍സര്‍ മുക്തരുടെ കൂട്ടായ്‌മ, സാന്ത്വനസേന രൂപീകരണം, സാന്ത്വന ഗീതം എന്നിവ നടക്കും. സമാപന സമ്മേളനം എം അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം.അനന്തന്‍, കെ.ബി.ശംസുദ്ദീന്‍, പി.വി.വത്സന്‍, മുഹമ്മദ് ഹനീഫ എന്നിവര്‍ പങ്കെടുത്തു.
















