കൊച്ചി : മാധുരി ദീക്ഷിത്തിന്റ ഡാന്‍സ് ഗ്രൂപ്പായ ‘ഡാന്‍സ് വിത്ത് മാധുരി’ യുടെ സഹകരണത്തോടെ ‘ഡി2എച്ച് നാച്‌ലെ’ എന്ന ഇന്ററാക്റ്റീവ് നൃത്ത പഠനക്കളരി വിഡിയോകോണ്‍ ഡി2എച്ചിലാരംഭിച്ചു. 1.8 കോടി വരുന്ന വിഡിയോകോണ്‍ ഡി2എച്ച് വരിക്കാര്‍ക്ക് നൃത്തത്തിന്റെ പുതുവസന്തം സമ്മാനിക്കുന്ന ‘ഡി2എച്ച് നാച്‌ലെ’ ഈ മാസം 22 വരെ സൗജന്യമായിരിക്കും.
മാധുരി ദീക്ഷിത്തിനൊടൊപ്പം അവരുടെ ഗ്രൂപ്പില്‍പെട്ട പ്രശസ്ത നൃത്താചാര്യന്‍മാരായ ബിര്‍ജൂ മഹാരാജ്, സരോജ് ഖാന്‍, ടെറന്‍സ് ലൂയീസ്, റെമോ ഡിസൂസ തുടങ്ങിയവരും പ്രമുഖ നൃത്ത പരിശീലകരും ‘ഡി2എച്ച് നാച്‌ലെ’ യില്‍ രംഗ പ്രവേശനം ചെയ്യുന്നതാണ്. കഥക്, ഭരതനാട്യം, ജാസ്, ബോളിവുഡ് ചിത്രങ്ങളിലെ നൃത്ത രംഗങ്ങള്‍ എന്നിവയില്‍ നിന്നായി ഒട്ടനേകം നൃത്ത പരിപാടികള്‍ ലഭ്യമാണെന്ന് വിഡിയോകോണ്‍ ഡി2എച്ച് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സൗരഭ് ധൂത് പറഞ്ഞു.
തങ്ങളുടെ വീടുകളില്‍ നിന്ന് തന്നെ ആയിരക്കണക്കിനാളുകള്‍ക്ക് നൃത്തം പഠിക്കാനുള്ള സുവര്‍ണാവസരമാണ് വിഡിയോകോണ്‍ ഡി2എച്ച് ഒരുക്കുന്നതെന്ന് മാധുരി ദീക്ഷിത് അഭിപ്രായപ്പെട്ടു.
















