ന്യൂദല്‍ഹി : ഇന്ത്യയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്‌ളിപ്കാര്‍ട് സ്‌നാപ് ഡീലിനെ ഏറ്റെടുക്കാന്‍ താത്പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഫ്‌ളിപ്കാര്‍ട് 100 കോടി ഡോളര്‍ (1 ബില്യണ്‍ ഡോളര്‍) വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളും സ്‌നാപ്ഡീലിന്റെ പ്രമുഖ നിക്ഷേപകരായ സോഫ്ട് ബാങ്ക് ഗ്രൂപ്പ്, നെ്ക്‌സസ് വെന്‍ച്വര്‍ പാര്‍ട്‌ണേഴ്‌സ്, കലാരി ക്യാപിറ്റല്‍ എന്നിവരുമായി ഫ്‌ളിപ്കാര്‍ട് ചര്‍ച്ച നടത്തി വരികയാണ്.
ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജസ്പര്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡാണ് സ്‌നാപ്ഡീല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര വിപണിയില്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് സ്‌നാപ്ഡീല്‍ വില്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി വന്നത്. എന്നാല്‍ ഇരു കമ്പനികള്‍ ഇതുസംബന്ധിച്ച് പ്രതീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം ഓണ്‍ലൈന്‍ പേമെന്റ് കമ്പനിയായ പേടിഎം സ്‌നാപ്ഡീല്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയാതായും റിപ്പോര്‍ട്ടുണ്ട്. 4 കോടി ഡോളറിനും 5 കോടി ഡോളറിനുമിടയിലാണ് പേടിഎം വാഗ്ദാനം ചെയ്തത്.
















