മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എം.മണി നേരിട്ടെത്തി മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയിരുന്ന സമരം താത്കാലികമായി നിര്‍ത്തി.
20 ദിവസമായി തുടര്‍ന്ന് വന്നിരുന്ന സമരമാണ് നിര്‍ത്തിയത്. നേരത്തെ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിഷയത്തില്‍ ജൂലൈ ഒന്‍പത് മുതല്‍ സമരം ശക്തമാക്കാനാണ് പൊമ്പിള ഒരുമൈയുടെ തീരുമാനം. മന്ത്രി മണി രാജിവയ്‌ക്കണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും അവര്‍ അറിയിച്ചു.
















