Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പ്രഥമ കഥയായ ‘ചായില്യ’ത്തിലൂടെ മനോജ്‌ കാന അംഗീകാരനിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:49 pm IST
inEntertainment

കണ്ണൂര്‍: വടക്കേമലബാറിന്റെ തനത്‌ കലയായ തെയ്യത്തിന്റെയും നാടന്‍ കലകളുടെയും പശ്ചാത്തലത്തില്‍ സ്ത്രീ സമൂഹം അനുഭവിക്കുന്ന വ്യഥകളുടെയും ദുരിതങ്ങളുടെയും കഥ പറയുന്ന ചായില്യത്തിന്‌ ഏറ്റവും നല്ല കഥക്ക്‌ ഇന്നലെ ലഭിച്ച ചലച്ചിത്ര പുരസ്കാരം യുവകഥാകാരന്‍ മനോജ്‌ കാനക്കുള്ള അംഗീകാരമായി. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും സ്വയം നിര്‍വഹിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സിനിമയുടെ കഥയെത്തേടി അംഗീകാരം എത്തിയതിന്റെ ആഹ്ലാദത്തിലാണ്‌ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കോത്തായിമുക്ക്‌ സ്വദേശിയായ മനോജ്‌.

പതിനഞ്ചോളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള മനോജ്‌ ആദ്യമായാണ്‌ സിനിമാ രംഗത്തെത്തുന്നതും പ്രഥമകഥയിലൂടെ പുരസ്കാരം നേടുന്നതും. പ്രഥമ കഥയ്‌ക്കു തന്നെ പുരസ്കാരം ലഭിച്ചുവെന്നത്‌ നേട്ടത്തിന്റെ മാറ്റ്‌ വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വരച്ചുകാട്ടുന്ന ചായില്യമെന്ന കഥ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആവശ്യകത വിളിച്ചോതുന്നു. ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങള്‍ കഥയില്‍ ഉടനീളം അവതരിപ്പിക്കപ്പെടുന്നു. സമൂഹത്തിലെ ആചാരങ്ങള്‍ക്കിടയില്‍, തെയ്യക്കോലങ്ങളില്‍ ചുവപ്പിന്റെ സാന്നിധ്യം തുടങ്ങി ദേഷ്യം, ഭൂമി, സ്ത്രീകളുടെ കണ്ണീര്‍, ആര്‍ത്തവം, നിണം തുടങ്ങി ചുവപ്പിന്റെ വ്യത്യസ്തതകള്‍ കഥയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ മനോജ്‌ വശ്യമനോഹരമായി കഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

ഗൗരി എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്‌ ചായില്യം എന്ന കഥ പുരോഗമിക്കുന്നത്‌. നന്നെ ചെറുപ്പത്തിലേ വിധവയായി മാറുന്ന ഗൗരി എന്ന കഥാപാത്രം ശാരീരികവും മാനസികവുമായി സമൂഹത്തില്‍ നിന്നും അനുഭവിക്കുന്ന വിഷമതകള്‍, വിധവയായ സ്ത്രീയെ വിവിധ ദിശയിലേക്ക്‌ വലിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍, ഇവക്കിടയില്‍ അമ്മയുടെ സാധാരണ മകളായി, മക്കളുടെ അമ്മയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന രംഗം നാടന്‍ കലകളുടെ പശ്ചാത്തലത്തില്‍ നൂതനമായ രീതിയില്‍ മനോജ്‌ അവതരിപ്പിക്കുന്നു. നിരവധി പുത്തന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള യുവനടി അനുമോള്‍ ആണ്‌ കേന്ദ്രകഥാപാത്രമായ ഗൗരിയെ അവതരിപ്പിച്ചിരിക്കുന്നത്‌. സ്ത്രീ തെയ്യക്കോലം കെട്ടുന്ന കേരളത്തിലെ ഏക തെയ്യമായ ദേവക്കൂത്ത്‌ എന്ന തെയ്യം ഗൗരി എന്ന കഥാപാത്രം സിനിമയില്‍ കെട്ടിയാടുന്നു. നടന്‍ എം.ആര്‍.ഗോപകുമാര്‍ ആണ്‌ അമ്പുപ്പെരുവണ്ണാന്‍ എന്ന നായകകഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത്‌. ജാതീയത നിലനിന്നിരുന്ന കാലഘട്ടത്തില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ ചേര്‍ന്നുളള പ്രണയ, കുടുംബ ജീവിതങ്ങള്‍ക്ക്‌ നിലനിന്നിരുന്ന വിലക്കിനെതിരെ ഈ കഥയിലൂടെ കഥാകൃത്ത്‌ പ്രതികരിക്കുന്നു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ്‌ കണ്ണൂര്‍ മേഖലാ ഓഫീസില്‍ അസി.പ്രൊഡ്യൂസറായ മനോജ്‌ കാന ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്ത്‌ നടന്ന അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവെലില്‍ നവാഗത യുവ ഇന്‍ഡ്യന്‍ സംവിധായകനുള്ള 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നേടിയിരുന്നു. ഈയിടെ ജോണ്‍ അബ്രഹാം അവാര്‍ഡ്‌ കമ്മറ്റിയുടെ സ്പെഷ്യല്‍ ജൂറി പുരസ്കാരവും മനോജിന്റെ ചായില്യത്തിന്‌ ലഭിച്ചിരുന്നു. മനോജ്‌ എഴുതി നിര്‍മ്മിച്ച ‘ഉറാട്ടി’ എന്ന നാടകത്തിന്‌ 2003 ല്‍ സംസ്ഥാന അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി.

കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ നിര്‍മാണത്തിന്‌ ‘നേര്‌’ എന്ന പേരില്‍ കള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിച്ച്‌ വിവിധ വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചും മറ്റുമാണ്‌ പണം കണ്ടെത്തിയത്‌. 60 ലക്ഷത്തോളം രൂപ സിനിമാ നിര്‍മാണത്തിനായി ചെലവായതായി മനോജ്‌ പറഞ്ഞു. പയ്യന്നൂര്‍ കോത്തായിമുക്കിലെ കാന വീട്ടില്‍ കെ.കെ.കൃഷ്ണന്‍-കാന നാരായണി ദമ്പതികളുടെ മകനാണ്‌ മനോജ്‌. ശ്രീജ ഏക സഹോദരിയാണ്‌. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ട്‌ നിര്‍മിച്ച തന്റെ സിനിമക്ക്‌ ലഭിച്ച അംഗീകാരത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ചായില്യം ഏപ്രില്‍ അവസാനവാരം തിയ്യറ്ററുകളിലെത്തുമെന്നും മനോജ്‌ കാന ജന്മഭൂമിയോട്‌ പറഞ്ഞു.

ഗണേഷ്‌ മോഹന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.