Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നൂറുതികഞ്ഞ കാനിലെ അതിഥി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:49 pm IST
inEntertainment

കാന്‍ ചലച്ചിത്രോത്സവത്തിന്‌ തിരിതെളിഞ്ഞു. ഈ മാസം 26 വരെ നീണ്ട്‌ നില്‍ക്കുന്ന ആഘോഷത്തിന്റെ രാപ്പകലുകള്‍. ഫ്രാന്‍സിലെ കാന്‍ പട്ടണത്തില്‍ എല്ലാ വര്‍ഷവും മെയ്‌ മാസത്തിലാണ്‌ പത്ത്‌ ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഈ പ്രൗഢഗംഭീരമായ ചലച്ചിത്രമേള അരങ്ങേറുന്നത്‌. ഇത്തവണത്തെ കാന്‍ ചലച്ചിത്ര മേള ഇന്ത്യയെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. കാന്‍ ചലച്ചിത്രോത്സവത്തില്‍ അതിഥി രാജ്യമാണ്‌ ഇന്ത്യ.

ഇന്ത്യ അഭ്രപാളിയില്‍ വിസ്മയം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്‌ നൂറ്‌ വര്‍ഷം പിന്നിടുന്നു എന്നതാണ്‌ മറ്റൊരു പ്രത്യേകത. ഇത്‌ പരിഗണിച്ചാണ്‌ കാന്‍ ചലച്ചിത്രോത്സവത്തില്‍ അതിഥി രാജ്യം എന്ന ബഹുമതി ഇന്ത്യയ്‌ക്ക്‌ ലഭിച്ചിരിക്കുന്നത്‌. 1913 ല്‍ ദാദാ സാഹിബ്‌ ഫാല്‍ക്കെ സംവിധാനം ചെയ്ത നിശബ്ദ ചിത്രം രാജാ ഹരിശ്ചന്ദ്രയിലൂടെയാണ്‌ ഇന്ത്യ വെള്ളിത്തിരയില്‍ സാന്നിധ്യമറിയിച്ചത്‌. 40 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഈ ചിത്രം മെയ്‌ മൂന്നിനാണ്‌ ഔദ്യോഗികമായി റിലീസ്‌ ചെയ്തതെങ്കിലും 1913 ഏപ്രില്‍ 21 ന്‌ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക്‌ വേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മുംബൈയിലെ കൊറോണേഷന്‍ തിയറ്ററിലാണ്‌ ഈ ചിത്രം ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചത്‌.

1913 മുതല്‍ 2013 വരെയുള്ള ഇന്ത്യയുടെ സിനിമ ചരിത്രം പരിശോധിച്ചാല്‍ എത്രയെത്ര മാറ്റങ്ങളാണ്‌ വന്നിരിക്കുന്നത്‌. എന്നിരുന്നാല്‍ തന്നെയും സിനിമ ലോകത്തെ പരമോന്നത ബഹുമതികളില്‍ സുപ്രധാനമായ പല നേട്ടങ്ങളും കൈവരിക്കുന്നതില്‍ ഇന്ത്യ ഇപ്പോഴും പിന്നിലാണ്‌ എന്നതാണ്‌ വാസ്തവം.

1946 ലാണ്‌ കാന്‍ ചലച്ചിത്ര മേള ആരംഭിച്ചത്‌. ചേതന്‍ ആനന്ദ്‌ സംവിധാനം നിര്‍വഹിച്ച നീച്ച നഗര്‍ എന്ന ചിത്രമാണ്‌ ആദ്യമായി കാനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഇന്ത്യന്‍ സിനിമ. ആ വര്‍ഷം തന്നെ ഗ്രാനഡ്‌ പിക്സ്‌ അവാര്‍ഡ്‌ ഈ ചിത്രത്തിന്‌ ലഭിക്കുയുണ്ടായി. പിന്നീട്‌ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം 1956 ലാണ്‌ മറ്റൊരു ഇന്ത്യന്‍ ചിത്രം കാനിലെത്തുന്നത്‌. സത്യജിത്‌ റായിയുടെ പഥേര്‍ പാഞ്ചാലിയായിരുന്നു ആ ചിത്രം. 1060 ല്‍ സത്യജിത്‌ റായിയുടെ തന്നെ ‘ദേവി’ ഗോള്‍ഡന്‍ പാം പുരസ്കാരത്തിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

തുടര്‍ന്നിങ്ങോട്ട്‌ കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യ സജീവ സാന്നിധ്യമായി മാറി. മലയാള ചലച്ചിത്രങ്ങളും മത്സര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുകയും പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്‌. 1982 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം പ്രദര്‍ശിപ്പിച്ചു. ഷാജി എന്‍ കരുണിന്റെ പിറവിയ്‌ക്ക്‌ മികച്ച കാമറയ്‌ക്കുള്ള പുരസ്കാരം ലഭിച്ചത്‌ 1989 ല്‍ ആണ്‌.

ഇത്തവണ നാല്‌ ഇന്ത്യന്‍ ചലച്ചിത്രങ്ങളാണ്‌ കാനിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. ബോംബെ ടാക്കീസ്‌, അഗ്ലി, ധാബ, മണ്‍സൂണ്‍ ഷൂട്ടൗട്ട്‌ എന്നീ ചിത്രങ്ങളാണ്‌ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കുക. ബാസ്‌ ലൂബര്‍മാന്റെ ദ ഗ്രേറ്റ്‌ ഗാറ്റ്സ്ബൈ ആയിരുന്നു ഉദ്ഘാടന ചിത്രം. അമിതാബ്‌ ബച്ചന്റെ ആദ്യ ഹോളിവുഡ്‌ ചിത്രം എന്ന പ്രത്യേകതയും ഗാറ്റ്സ്ബൈയ്‌ക്ക്‌ ഉണ്ട്‌. അമിതാബ്‌ ബച്ചന്റെ ഹിന്ദിയിലുള്ള സംഭാഷണത്തോടെയായിരുന്നു കാന്‍ ചലച്ചിത്ര മേളയ്‌ക്ക്‌ വര്‍ണാഭമായ തുടക്കം കുറിച്ചത്‌. തുടര്‍ന്ന്‌ ബച്ചനും ലിയനാഡോ ഡികാപ്രിയോയും ചേര്‍ന്ന്‌ മേള ആരംഭിച്ചതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഒരു മലയാളിയുടെ സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധേയമാണ്‌ ഇത്തവണത്തെ കാന്‍ ഫെസ്റ്റിവല്‍. ബോളിവുഡ്‌ നടിയും ദേശീയ പുരസ്കാരജേതാവുമായ വിദ്യാ ബാലനെ ജൂറി അംഗമായി തെരഞ്ഞെടുത്തിതിലൂടെ മലയാളിയ്‌ക്കും അഭിമാനിക്കാം. സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ജൂറിയില്‍, ഓസ്കാര്‍ പുരസ്കാരം നേടിയ ലൈഫ്‌ ഓഫ്‌ പൈയുടെ സംവിധായകന്‍ ആങ്ങ്ലിയും ഓസ്കാര്‍ അവാര്‍ഡ്‌ ജേതാക്കളായ നിക്കോള്‍ കിഡ്മാന്‍, ക്രിസ്റ്റോഫ്‌ വാട്ട്സ്‌, ജാപ്പനീസ്‌ സംവിധായകന്‍ നവോമി കവാസെ, ബ്രിട്ടീഷ്‌ തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമായ ലീനെ റാംസെ, ഫ്രഞ്ച്‌ നടനും സംവിധായകനുമായ ഡാനിയേല്‍ ഔട്ടിലേല്‍, റൊമാനിയന്‍ സംവിധായകനും നിര്‍മാതാവുമായ ക്രിസ്റ്റന്‍ മുംഗിയൂ എന്നിവരാണ്‌ ജൂറിയിലെ മറ്റ്‌ അംഗങ്ങള്‍. സുവര്‍ണ ചകോരം നേടുന്ന ചിത്രം തെരഞ്ഞെടുക്കുന്നത്‌ ഈ ജൂറിയായിരിക്കും. ഷോര്‍ട്ട്‌ ഫിലിം ജൂറി വിഭാഗത്തില്‍ നന്ദിതാ ദാസും ഉള്‍പ്പെട്ടിട്ടുണ്ട്‌. ഇത്‌ രണ്ടാം തവണയാണ്‌ നന്ദിത ജൂറിയില്‍ അംഗമാകുന്നത്‌.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇതിന്‌ മുമ്പും പങ്കെടുത്തിട്ടുള്ള ഐശ്വര്യ റായ്‌ ബച്ചന്‍ ഇത്തവണ മകള്‍ ആരാധ്യ ബച്ചനൊപ്പമായിരിക്കും കാനിലെ ചുവപ്പ്‌ പരവതാനിയില്‍ ചുവട്‌ വയ്‌ക്കുക. സംവിധായകന്‍ ജെറോം സല്ലെയുടെ സുലുവിന്റെ പ്രദര്‍ശനത്തോടെ മെയ്‌ 26 നാണ്‌ 66-ാ‍ം മത്‌ കാന്‍ ചലച്ചിത്രോത്സവത്തിന്‌ തിരശ്ശീല വീഴും.

വിനീത വേണാട്ട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.