Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അഭിനയമല്ല ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:39 pm IST
inEntertainment

പാലക്കാട്ടെ പ്രശസ്ത രാഷ്‌ട്രീയ കലാ സംസാക്കാരിക പാരമ്പര്യമുള്ള അമ്പാട്ട്‌ തറവാട്ടിലെ അംഗമായ വിധുബാല സിനിമയുടെ ഏണിപ്പടികള്‍ കയറിയത്‌ യാദൃശ്ചികം. ആഢ്യത്വം തുളുമ്പുന്ന സൗന്ദര്യവും പെരുമാറ്റവും വള്ളുവനാടന്‍ സംഭാഷണശൈലിയും വിധുബാലയെ എഴുപതുകളിലെ പ്രത്യേക പ്രതിച്ഛായ ഉള്ള നായികയാക്കി. സിനിമാലോകത്തേക്ക്‌ താന്‍ ഒഴുകിയെത്തുകയായിരുന്നു എന്നും അഭ്രപാളിയിലെ ഒരംഗമാകാന്‍ വിധിക്കപ്പെട്ടവള്‍ എന്നുമാണ്‌ വിധുബാലയുടെ സ്വയം വിലയിരുത്തല്‍.

ഇംഗ്ലീഷ്‌ അദ്ധ്യാപകനും മാന്ത്രികനും ആയ അച്ഛന്‍ കെ. ഭാഗ്യനാഥിന്റെ സുഹൃത്താണ്‌ സ്ക്കൂള്‍ മാസ്റ്റര്‍ സിനിമയിലൂടെ വിധുവിനെ അഭിനയലോകത്തേക്ക്‌ കൈപിടിച്ച്‌ കയറ്റിയത്‌. വിധുവിന്‌ വയസ്സ്‌ അന്ന്‌ എട്ട്‌. ബാലതാരമായി വന്ന വിധു പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ അടുത്ത സിനിമയില്‍ അഭിനയിക്കുന്നത്‌. ഇതിനിടയില്‍ നല്ലിസില്‍ക്കിന്റെ പരസ്യത്തിലൂടെ മോഡലിംങ്ങ്‌ രംഗത്ത്‌ വിധുബാല ചുവടുറപ്പിച്ചു. പതിനഞ്ചാം വയസ്സിലായിരുന്നു ഈ രംഗത്ത്‌ വന്നത്‌. പട്ട്സാരിയോടുള്ള ഭ്രമമായിരുന്നു ഇതിന്‌ പിന്നിലെന്ന്‌ ഇപ്പോഴും കുട്ടിത്തം മാറാത്ത ചിരിയുമായി വിധു. പരസ്യത്തിന്‌ പോസ്‌ ചെയ്യുമ്പോള്‍ ധരിക്കുന്ന സാരി തനിക്ക്‌ സ്വന്തമാകുമെന്ന അറിവാണ്‌ മോഡലിങ്ങിന്‌ പ്രചോദനമായത്‌. ബോംബെഡൈയിങ്ങിനും, വിഐപി യുടെവാനിറ്റി ബാഗിന്‌ വേണ്ടിയും വീണ്ടും മോഡലായി. ഹരിഹരന്റെ ‘കോളേജ്‌ ഗേളിലൂടെ’ നസീറിന്റെ നായികയായി. ആദ്യകാലങ്ങളില്‍ തുടര്‍ച്ചയായി സിനിമകളില്‍ വിധു അഭിനയിച്ചിട്ടില്ല. സിനിമ തൊഴിലായി കണ്ടിരുന്നില്ല എന്ന്്‌ വ്യക്തം. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കില്ല എന്ന്‌ നിര്‍ബന്ധം ഉണ്ടായിരുന്ന വിധുബാല സാധാരണ നടികളില്‍നിന്ന്‌ വ്യത്യസ്തയായിരുന്നു. ‘പെണ്ണുക്ക്‌ തങ്ക മനസ്സ്‌'(1973) എന്ന തമിഴ്‌ സിനിമയിലെ അഭിനയത്തിന്‌ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നല്ല നടിക്കുള്ള പുരസ്ക്കാരവും ലഭിച്ചു.
അവസരങ്ങള്‍ എന്നും വിധുവിനെ തേടി എത്തുകയായിരുന്നു. മലയാളം,തമിഴ്‌, തെലുങ്ക്‌ സിനിമകളില്‍ അഭിനയിച്ചു. പത്ത്‌ വര്‍ഷത്തിനുള്ളില്‍ നൂറിലധികം മലയാളസിനിമയില്‍ അഭിനയച്ച വിധുബാല എല്ലാമുന്‍നിരയിലെ നായകന്മാരോടൊപ്പവും (പ്രേംനസീര്‍, ഉമ്മര്‍, ജയന്‍, മധു, സുകുമാരന്‍, സോമന്‍ ,വിന്‍സന്റ്‌) തിരശ്ശീലയില്‍ തിളങ്ങി. എഴുപതുകളിലെ ചലച്ചിത്രഅഭിനയത്തിന്‌ പൊതുവേ നാടകീയത ഉണ്ടായിരുന്നതുകൊണ്ടാകാം സ്വാഭാവികമായി പെരുമാറുക മാത്രം ചെയ്തിരുന്ന വിധുബാലക്ക്‌ മലയാളത്തില്‍ പുരസ്കാരം ലഭിക്കാതെ പോയത്‌.

മോഡലിങ്ങും അഭിനയവും നന്നായി ആസ്വദിച്ചു. ഇന്നും തനിക്ക്‌ കിട്ടുന്ന പ്രശസ്തി അന്നത്തെ അഭിനയത്തിന്റെ പ്രതിഫലമാണെന്ന്‌ വിധു പറയുന്നു. പ്രശസ്തക്യാമറമാന്‍ മധു അമ്പാട്ട്‌ ആണ്‌ സഹോദരന്‍. നര്‍ത്തകി, അഭിനേത്രി, കുടുംബിനി എന്നീ റോളുകളില്‍ കുടുംബിനിക്കാണ്‌ വിധു മുന്‍തൂക്കം നല്‍കുന്നത്‌. മാന്ത്രികനായ അച്ഛന്റെ സവിശേഷ പ്രകടനത്തില്‍ ‘ഫന്റാസിയ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പരിപാടിക്ക്‌ ‘വാനിഷിങ്‌ ബ്യൂട്ടിയായും’ അരങ്ങില്‍ തിളങ്ങി.

കുടുംബത്തെ അമ്പലമായി കാണുന്ന വിധുവിന്‌ ഓരോ കുടുംബാംഗവും ഗുരുവായൂരപ്പനാണ്‌. എന്ത്‌ പ്രവൃത്തിചെയ്യുമ്പോഴും ഭഗവാന്‌ സമര്‍പ്പിക്കുന്നതായുള്ള മനോഭാവമാണ്‌ വേണ്ടതെന്ന്‌ വിധു പറയുന്നു. അമ്മ തരുന്ന ഉപദേശമാണ്‌ ഒരു പെണ്‍കുട്ടിയുടെ ജീവിതരഹസ്യം. കുടുംബത്തില്‍ നിന്നാണ്‌ നമ്മുടെ കടമ തുടങ്ങേണ്ടത്‌ എന്ന്‌ പഠിപ്പിച്ചത്‌ അമ്മ സുലോചനയാണ്‌. ഭാഗ്യം ചെയ്ത ആത്മാവാണ്‌ താന്‍ എന്ന്‌ വിധു. ഭര്‍ത്താവിന്റെ കുടുംബവും തന്റെ കുടുംബവും ആണ്‌ തന്റെ ശക്തി എന്ന്‌ വിധു അവകാശപ്പെടുന്നു. ലിസ, സര്‍പ്പം എന്നീ സിനിമകളുടെ നിര്‍മാതാവ്‌ മുരളികുമാറാണ്‌ ഭര്‍ത്താവ്‌. 1984ലായിരുന്നു വിവാഹം. മലബാറിലെ പ്രശസ്ത തറാവടായ പുതേരിയിലെ അംഗമായ മുരളി ഏകമകന്‍ അര്‍ജ്ജുനൊപ്പം സ്വന്തം ബിസ്സിനസ്സില്‍ വ്യാപൃതനാണ്‌.

വിവാഹത്തിന്‍ശേഷമാണ്‌ സ്വാമി ചിന്മയാനന്ദനെ പരിചയപ്പെടാനും അദ്ദേഹവുമായി അടുക്കാനും അവസരം ലഭിച്ചത്‌. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്വാമിജിയുടെ വിശ്വാസികള്‍ ആയിരുന്നു. ഗുരുദേവനെ കണ്ടനാള്‍മുതല്‍ തന്റെ വ്യക്തിത്വത്തില്‍ മാറ്റം വന്നതായി വിധുബാല അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ചിന്മയസ്മരണയില്‍ വിധു ആത്മീയാനന്ദത്തില്‍ ആറാടുന്നു. ദൈനംദിനപ്രവൃത്തികളെ ആത്മീയസാധനയായാണ്‌ വിധു കാണുന്നത്‌. നമ്മുടെ കണ്ണും കാതും മനസ്സും എപ്പോഴും തുറന്ന്‌ ഇരിക്കണം. നിസ്സാരനായ മനുഷ്യനില്‍ നിന്നുപോലും നമുക്ക്‌ അറിവ്‌ ശേഖരിക്കാനുണ്ട്‌ എന്ന അച്ഛന്റെ വാക്കുകള്‍ ഇന്നും ഈ മകള്‍ ശിരസ്സാവഹിക്കുന്നു.

മനഃശാസ്ത്രത്തില്‍ ബിരുദധാരിണിയായ ഇവര്‍ ഹൈന്ദവസംസ്ക്കാരങ്ങളുടെ അറിവിലും ഒട്ടും പിന്നിലല്ല. ഹിന്ദുസംസ്കാരം അറിയണമെങ്കില്‍ പുരാണങ്ങള്‍ മാത്രം വായിച്ചാല്‍ പോരാ; ഉപനിഷത്തുക്കളുടെ അഗാധതലങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലണം. ‘ഒരു ഹിന്ദുവായി ജനിച്ചാല്‍ തീര്‍ച്ചായായും ഹിമലായസാനുക്കളില്‍ പോയിരിക്കണം’എന്ന്‌ വിധുബാല അഭിപ്രായപ്പെടുന്നു. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചിരുന്ന വിധുബാല നൃത്തത്തിന്റെ അധിപനായ ശിവനെക്കുറിച്ച്‌ അറിഞ്ഞത്‌ അമ്മയില്‍ നിന്നാണ്‌. അടുത്തിടെ നടത്തിയ കൈലാസ്‌ യാത്ര തന്റെ ജീവിതത്തിലെ അടങ്ങാത്ത മോഹമായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓര്‍മകളെ അക്ഷരങ്ങളിലേക്ക്‌ പകര്‍ത്തുന്നതോടപ്പം കൈലാസയാത്രാവിവരണവും എഴുതുന്ന തിരിക്കിലാണ്‌ ഈ ബഹുമുഖപ്രതിഭ.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്താണ്‌ വിധുബാല സിനിമാലോകത്തോട്‌ വിട പറഞ്ഞത്‌. മറ്റാരും ചെയ്യാത്ത ഈ പ്രവൃത്തിയാണ്‌ വിധുബാലയെ വെറിട്ടുനിര്‍ത്തുന്നത്‌. ഇനി അഭിനയലോകത്തേക്ക്‌ ഇല്ല എന്ന്‌ തറപ്പിച്ചുപറയുമ്പോഴും അഭിനയത്തെ താന്‍ സ്നേഹിക്കുന്നുണ്ട്‌ എന്ന്‌ വിധുബാല. ഒരഭിനേത്രിക്ക്‌ അപ്പുറം തനിക്ക്‌ ചെയ്യാന്‍ പലതും സമൂഹത്തില്‍ ഉണ്ട്‌. മുപ്പത്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം അമൃത ചാനലിലെ ‘കഥയല്ല ഇതു ജീവിതം’ പരിപാടിയിലൂടെ സാമൂഹ്യപ്രശ്നങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയും അവക്ക്‌ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.

ശബ്ദവിന്യാസം, സന്നിവേശം എന്നിവയില്‍ തല്‍പ്പരയാണ്‌ വിധുബാല. കലാക്ഷേത്രയിലെ രുഗ്മിണീദേവിയുടെ ഇരുപത്തിയാറ്‌ നൃത്തയിനങ്ങല്‍ ഒരു ഡോക്യുമെന്ററിയായി ചിത്രീകരിച്ചു. ജ്യേഷ്ഠന്‍ ഏറ്റെടുത്ത ആ ദൗത്യം പൂര്‍ണതയിലേത്തിക്കാന്‍ തന്റെ നൃത്തത്തിലും പാട്ടിലും ഉള്ള ജ്ഞാനം ആവശ്യമായിരുന്നു. ജ്യേഷ്ഠന്‍ പഠിപ്പിച്ചുതന്ന സാങ്കേതികവശങ്ങളിലെ പരിജ്ഞാനവും ഈ രംഗത്ത്‌ പൂര്‍ണതനേടുന്നതിന്‌ സഹായിച്ചു. അങ്ങനെ മൂന്ന്‌ വര്‍ഷത്തെ പ്രയത്നത്തിലൂടെ വിജയകരമായി ആ ദൗത്യം നിറവേറ്റി.

സിനിമയും നൃത്തവും തമ്മില്‍ സമാനത ഇല്ല എന്നാണ്‌ വിധുബാലയുടെ പക്ഷം. സിനിമാഭിനയം മറ്റുള്ളവര്‍ക്ക്‌ വേണ്ടിയായിരുന്നുവെങ്കില്‍ നൃത്തമാണ്‌ തന്റെ ജീവബിന്ദു. മാനസികപിരിമുറുക്കങ്ങളെ അതിജീവിക്കാന്‍ വിധുബാല കണ്ടെത്തുന്ന മാര്‍ഗം വാതിലടച്ച്‌,സദസ്യരില്ലാതെ നൃത്തം ചെയ്യുക എന്നതാണ്‌. വികാരത്തിന്റെ മുഖം ഏതായാലും നൃത്തത്തിലൂടെ ആ ഊര്‍ജ്ജം നഷ്ടപ്പെടുമ്പോള്‍ നാം സാധാരണതലത്തിലേക്ക്‌ എത്തുന്നു. അങ്ങനെ മനസ്സ്‌ ശാന്തമാകുമ്പോള്‍ ആണ്‌ ചിന്തിച്ച്‌ തീരുമാനത്തില്‍ എത്താന്‍ കഴിയുക. ഈ പരീക്ഷണത്തില്‍ നൂറുശതമാനം വിധുബാല വിജയംകാണുന്നു. ഏതൊരു കലാകാരനും കലാകാരിക്കും ഇത്‌ പരീക്ഷിക്കാം. പാട്ടുകാര്‍ക്ക്‌ പാട്ടിലൂടെയും ചിത്രകാരന്മാര്‍ക്ക്‌ ചിത്രത്തിലൂടെയും.

‘അഭിനയം’ എന്ന സിനിമയോടെ സിനിമാഭിനയം ഉപേക്ഷിച്ച ഈ തിരുവോണനക്ഷത്രം പ്രേക്ഷകമനസ്സില്‍ ഇന്നും ഒരു കുളിര്‍മയാണ്‌.

ഷൈലാ മാധവന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

Kerala

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.