Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഭുജംഗാസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:17 pm IST
inLifestyle

പ്രധാനപ്പെട്ട യോഗാസനങ്ങളിലൊന്നാണ് ഭുജംഗാസനം. ഭുജംഗം എന്നാല്‍ പാമ്പ് എന്നാണര്‍ഥം. പാമ്പ് തല ഉയര്‍ത്തി പത്തി വിടര്‍ത്തി നില്‍ക്കുന്നതിന്റെ മാതൃക അനുകരിച്ച് ചെയ്യുന്നതാണ് ഭുജംഗാസനം. ഈ അസനം പതിവായി അഭ്യസിച്ചാല്‍ നട്ടെല്ലിന് അയവും പുറത്തെ മസിലുകള്‍ക്കും ഞരമ്പുകള്‍ക്കും പുഷ്ടിയും ബലവും വര്‍ദ്ധിക്കും. മലബന്ധത്തിന് ഈ ആസനം ഒരു പ്രതിവിധിയാണ്. നടുവേദനയോ നടുവെട്ടലോ ഒന്നും ഉണ്ടാകുന്നതല്ല. സ്ത്രീകളുടെ ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളും ലൂക്കേറിയയും ഈ ആസനം പതിവായി അഭിസിച്ചാല്‍ ശമിപ്പിക്കാന്‍ കഴിയും.

ഭുജംഗാസനം ഹൃദയത്തെ ശക്തിപ്പെടുത്തുകയും ലിവര്‍, കിഡ്നി, അഡ്രിനല്‍ഗ്ലാന്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യും. ഒപ്പം ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ വിദഗ്ധ ഉപദേശം തേടേണ്ടതാണ്.

ചെയ്യേണ്ട വിധം

1. കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി കമഴ്ന്നു കിടക്കുക. ഉപ്പൂറ്റികള്‍ മുകളിലേക്ക് ആക്കിയും കാല്‍‌വിരലുകള്‍ കിടത്തി നേരെ നീട്ടിയും വയ്‌ക്കണം. കിടക്കുന്നത് ഒരേ രേഖയില്‍ ആയിരിക്കണം.

2. കൈകള്‍ ഉരത്തിനു താഴെ വിരലുകള്‍ ചേര്‍ത്ത് കമഴ്‌ത്തിവയ്‌ക്കുക. ഉരം വിട്ട് വിരലുകള്‍ നീണ്ടിരിക്കരുത്.

3. കൈമുട്ടുകള്‍ ശരീരത്തിനടുത്ത് നേരെ പുറകിലേയ്‌ക്കായിരിക്കണം.

4. നെറ്റി തറയില്‍ മുട്ടിച്ച് വയ്‌ക്കുക.

5. ശരീരം മുഴുവന്‍ തളര്‍ന്ന് കിടക്കട്ടെ.

6. സാവധാനം ശ്വാസം എടുത്തതിന് ശേഷം, കൈകള്‍ നിലത്ത് അമര്‍ത്താതെ, നെഞ്ചും തോളും തലയും നിലത്തുനിന്നും ഉയര്‍ത്തി, തല കഴിയുന്നത്ര പുറകോട്ട് വളച്ച് മുകളിലേക്ക് നോക്കുക. തുടര്‍ന്ന് കൈകള്‍ നിലത്ത് ഊന്നിക്കൊണ്ട്, പൊക്കിള്‍ വരെയുള്ള ശരീരഭാഗവും കൂടി നിലത്തു നിന്നും ഉയര്‍ത്തുക. ഇതെല്ലാം തുടര്‍ച്ചയായി നടക്കണം. ഇടയ്‌ക്ക് നിര്‍ത്തരുത്. ശരീരം കൂടി ഉയര്‍ത്താന്‍ തുടങ്ങുമ്പോള്‍, കൈപ്പത്തികളുടേ താഴത്തെ ഭാഗം കൊണ്ടാണ് നിലത്ത് ഊന്നല്‍ കൊടുക്കേണ്ടത്. പൊക്കിള്‍വരെ പൊങ്ങുക അതായത് പൊക്കിളും നിലവും തമ്മിലുള്ള അകലം പരമാവധി കുറഞ്ഞിരിക്കണം. ഈ നില്പില്‍ ശ്വാസം മുട്ടാന്‍ ഇടവരരുത്. അതിനു മുന്‍പായി സാവധാനം താഴെ വന്ന് ശ്വാസം വിടുക. പൊങ്ങിയ നിലയില്‍ നിന്നുകൊണ്ടുതന്നെ ശ്വാസോച്ഛ്വാസം ചെയ്യാവുന്നതാണ്. അതുകുറച്ചു നാളത്തെ പരിശീലനത്തിനു ശേഷം മതി.

7. താഴെ വന്ന് ഒന്നോ രണ്ടോ തവണ ശ്വാസോച്ഛ്വാസം ചെയ്തതിനുശേഷം ഇതുപോലെ തന്നെ അടുത്തത് ആരംഭിക്കുക. ഇങ്ങനെ അഞ്ചു തവണ ചെയ്യുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.