Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യാനന്ദദായിനിയായ മാതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 08:39 pm IST
inSamskriti

 

പ്രത്യക്ഷജ്ഞാനമെല്ലാം അടിഞ്ഞുകൂടിക്കിടക്കുന്ന കേന്ദ്രത്തെ മൂലാധാരമെന്നും ചുരുണ്ടുകിടക്കുന്ന ബോധകശക്തിയെ കുണ്ഡലിനി എന്നും പറയുന്നു. ഈ കേന്ദ്രത്തില്‍ത്തന്നെ കാരകശക്തിയും അടിഞ്ഞുകിടപ്പുണ്ട്. എന്തുകൊണ്ടെന്നാല്‍ ബാഹ്യവിഷയങ്ങളെപ്പറ്റി ഗാഢമായാലോചിക്കയോ ധ്യാനിക്കയോ ചെയ്താല്‍ അതിനുശേഷം മൂലാധാരമിരിക്കുന്ന ആ ഭാഗം ചൂടുപിടിച്ചതായി കാണാം.

ഈ കുണ്ഡലിതശക്തിയെ ഉണര്‍ത്തി, ഇളക്കി, ബോധപൂര്‍വ്വം സുഷുമ്‌നാനാളത്തില്‍ക്കൂടെ മേല്‍പ്പോട്ടു സഞ്ചരിപ്പിച്ചാല്‍ അത് ഓരോ കേന്ദ്രത്തിലും ചെന്നുതട്ടുമ്പോള്‍ അതിശക്തിമത്തായ പ്രതികരണമുണ്ടാകും. ശക്തിയുടെ ലേശാംശം, നാഡീമാര്‍ഗ്ഗം സഞ്ചരിച്ച്, ഓരോ കേന്ദ്രത്തില്‍ പ്രതികരണമുണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യക്ഷജ്ഞാനമാണ് സ്വപ്‌നവും ഭാവനയും. അങ്ങനെയിരിക്കെ ദീര്‍ഘകാലത്തെ അന്തര്‍ധ്യാനബലത്താല്‍ സംഭൃതമായ മഹാശക്തിരാശി സുഷുമ്‌നാമാര്‍ഗ്ഗം സഞ്ചരിച്ച് കേന്ദ്രങ്ങളില്‍ ചെന്നടിക്കുമ്പോള്‍ ഉണ്ടാകുന്ന തിരിച്ചടി അത്യുത്ക്കടമായിരിക്കും.

അതു സ്വപ്‌നരൂപപ്രതികരണങ്ങളെക്കാള്‍ എത്രയോ ഗംഭീരമായിരിക്കും. ഇന്ദ്രിയപ്രത്യക്ഷമെന്ന പ്രതികരണത്തെക്കാളും എത്രയോ അധികം ഉജ്ജ്വലമായിരിക്കും. അതാണ് അതീന്ദ്രിയപ്രത്യക്ഷം. അങ്ങനെ സഞ്ചരിച്ചു ആ ശക്തി സര്‍വ്വബോധതലസ്ഥാനമായ തലച്ചോറിലെത്തുമ്പോള്‍ മസ്തിഷ്‌കം ആകമാനം പ്രതിസ്ഫുരിക്കുന്നു; അതിന്റെ ഫലം പൂര്‍ണ്ണജ്ഞാനപ്രകാശം, ആത്മദര്‍ശനം ആണ്. ഈ കുണ്ഡലിനീശക്തി ഓരോ കേന്ദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിന്റെ അടുക്കുകള്‍ ഓരോന്നായി തുറക്കുന്നു. അപ്പോള്‍ യോഗിക്കു ജഗത്തിനെ അതിന്റെ സൂക്ഷ്മമായ കാരണരൂപത്തില്‍ കാണാറാകുന്നു. ഇന്ദ്രിയപ്രത്യക്ഷം, മാനസ പ്രത്യക്ഷം എന്നീ രണ്ടു രൂപത്തിലും ജഗത്കാരണങ്ങള്‍ അപ്പോഴേ ഉള്ളതുപോലെ അറിയപ്പെടൂ. അതില്‍നിന്നു സര്‍വ്വജ്ഞാനവും കൈവരികയും ചെയ്യും. കാരണജ്ഞാനത്തെത്തുടര്‍ന്നു കാര്യജ്ഞാനം അവശ്യം ഉണ്ടാകുമല്ലോ.

ഇപ്രകാരം കുണ്ഡലിനിയെ ഉണര്‍ത്തുക എന്ന ഒറ്റ മാര്‍ഗ്ഗമേയുള്ളു. ദിവ്യജ്ഞാനം – അതീന്ദ്രിയപ്രത്യക്ഷം-ആത്മാസാക്ഷാത്ക്കാരം-പ്രാപിക്കുവാന്‍ ഈ പ്രബോധനം പല വഴിക്കുമുണ്ടാകാം. ഈശ്വരനോടുള്ള പരാനുരക്തിയോ, സിദ്ധപുരുഷന്മാരുടെ കാരുണ്യമോ, തത്ത്വജ്ഞാനിയുടെ (നിത്യാനിത്യവസ്തു) വിവേകശക്തിയോ അതിനു വഴിയാകാം. അതിമാനുഷമെന്നു സാധാരണയായി പറയുന്ന ശക്തിയോ ജ്ഞാനമോ എവിടെയൊക്കെ പ്രകാശിപ്പിച്ചിട്ടുണ്ടോ അവിടെയൊക്കെ കുണ്ഡലിനീശക്തിയുടെ ഒരു ലേശം സുഷുമ്‌നയില്‍ ഒഴുകിക്കയറിയിരിക്കണം. എന്നാല്‍ ആവക മിക്ക സംഗതികളിലും കുണ്ഡലിതമായ ശക്തിയുടെ ഒരു കണികയെ സ്വതന്ത്രമാക്കി വിടുന്ന ഒരഭ്യാസത്തില്‍ അവര്‍ അറിയാതെ ചെന്നു വീഴുകയാണുണ്ടായിട്ടുള്ളത്.

ആരാധനകളെല്ലാം അറിഞ്ഞോ അറിയാതെയോ ഈ അന്തിമസ്ഥാനത്തേക്കാണു വഴികൂട്ടുന്നത്. ഒരാള്‍ തന്റെ പ്രാര്‍ത്ഥനകള്‍ ഫലിച്ചുവരുന്നതായി കരുതുന്നു. എന്നാല്‍, ആ സാഫല്യം തന്റെ പ്രകൃതിയില്‍നിന്നുതന്നെയാണു വരുന്നതെന്ന്, തന്നില്‍ കുണ്ഡലിതമായിക്കിടക്കുന്ന അനന്തശക്തിയുടെ ലേശാംശത്തെ പ്രാര്‍ത്ഥനാത്മകമായ മനോഭാവംകൊണ്ട് ഉണര്‍ത്തി വിടാന്‍ സാധിച്ചതാണെന്ന്, അയാള്‍ അറിയുന്നില്ല. അങ്ങനെ, പേടിച്ചോ ദുഃഖിച്ചോ, മനുഷ്യന്‍ പല പേരുകള്‍ പറഞ്ഞ്, അറിവില്ലാതെ ആരാധിച്ചിരുന്നത് ഏതിനെയോ അതു സര്‍വ്വജീവിയിലും കുണ്ഡലിതമായിക്കിടക്കുന്ന യഥാര്‍ത്ഥ ശക്തിയാകുന്നു, വഴിപോലെ ഉപാസിച്ചാല്‍ നിത്യാനന്ദദായിനിയായ മാതാവാകുന്നു, എന്നു യോഗി ലോകസമക്ഷം പ്രഖ്യാപിക്കുന്നു.

രാജയോഗമാകട്ടെ, മതത്തിന്റെ ശാസ്ത്രമാണ്: അതായത്, എല്ലാ ആരാധനകളുടെയും പ്രാര്‍ത്ഥനകളുടെയും പ്രതീകങ്ങളുടെയും കര്‍മ്മകലാപങ്ങളുടെയും അലൗകിക സംഭവങ്ങളുടെയും യുക്തിദര്‍ശനമത്രേ രാജയോഗം.

(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്) 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.