തിരുവനന്തപുരം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതു രീതിയില്‍ നടത്തണമെന്ന് കരാറുകാരെ പഠിപ്പിക്കാന്‍ അക്കാദമി സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിയമസഭയെ അറിയിച്ചു. പൊതുമാരാമത്ത് വകുപ്പിലേക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കരാറുകാരുടെ ബാങ്ക് ഗ്യാരണ്ടി പുനഃസ്ഥാപിച്ച് ലൈസന്‍സ് കലാവധി 2018 മാര്‍ച്ച് 31 വരെ നീട്ടിനല്‍കും. ‘കരാറുകാരുടെ ഭീഷണിയൊന്നും ഈ വേലായുധനോട് വേണ്ടെന്നും’ മന്ത്രി മുന്നറിയിപ്പു നല്‍കി. 1,11,590 കോടിയുടെ നിര്‍മാണ ജോലികളാണ് 2018 ഡിസംബറോടെ പൂര്‍ത്തിയാക്കാനുള്ളത്. ഇതില്‍ 40,000 കോടി കേന്ദ്രഫണ്ടാണ്. നൂറുവര്‍ഷം കഴിഞ്ഞിട്ടും സുരക്ഷിതമായുള്ള പത്തു പാലങ്ങളെ ആദരിക്കണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
















