ആലുവ: ദേശീയപാതയില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ കോട്ടയം കിടങ്ങൂര്‍ സ്വദേശി വേണുഗോപാല്‍ (47) പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 30നാണ് തോട്ടയ്ക്കാട്ടുകര സ്വദേശിനിയുടെ സ്കൂട്ടര്‍ പ്രതി മോഷ്ടിച്ചത്. തിരക്കേറിയ കവലകളില്‍ തമ്പടിച്ച് വഴിയോരത്ത് പാര്‍ക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കുന്നത് ശീലമാക്കായയാളാണ് പ്രതി. കോട്ടയം ഗാന്ധിനഗര്‍, പാല ഈസ്റ്റ്, ആലുവ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാന കേസുകളുണ്ട്.
മോഷണ കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയിലിലായിരുന്ന പ്രതി രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. മോഷ്ടിച്ച വാഹനത്തില്‍ കറങ്ങുന്നതിനിടെ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: