തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമന കേസില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം ഉള്‍പ്പെടെ ആറു പേര്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്.
ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിെല്ലന്ന് കോടതിയില്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിയില്‍ വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വിജിലന്‍സ് ആവശ്യം തള്ളിയ കോടതി ഒരാഴ്‌ച്ചയ്‌ക്കകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി.ശ്രീനിവാസന്‍, സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാംഗളൂരുവിലെ പ്രൊഫ. ഡോ.ഇ.ജെ.ജെമീസ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സുരേഷ് ദാസ്, മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസര്‍ ഡോ.പി.ബി.സുനില്‍കുമാര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ.ഡോ.സുരേഷ് കുമാര്‍ എന്നിവരായിരുന്നു എതിര്‍കക്ഷികള്‍.
















