തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ച സംഭവത്തില്‍ കേസെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടി വിദ്യാര്‍ഥികള്‍ക്ക് അനാവശ്യ മാനസികാഘാതമുണ്ടാക്കി. പ്രശ്‌നങ്ങള്‍ക്ക് കാരണം സിബിഎസ്ഇ കൊണ്ടുവന്ന ഡ്രസ് കോഡാണ്. വനിതാ പോലീസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ കണ്ട് മൊഴിയെടുക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. മനുഷ്യാവകാശ ലംഘനം നടത്തിയ സിബിഎസ്ഇക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറോട് മുന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവം അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നല്‍കാന്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















