മട്ടന്നൂര്‍: മട്ടന്നൂരില്‍ ഷോപ്പിങ് വിസ്മയങ്ങള്‍ക്ക് പുത്തന്‍ മിഴിവേകി രാജ്യാന്തര നിലവാരത്തിലുള്ള ഷോപ്പിങ് മാളായ ലിങ്ക്സ് മാള്‍ പ്രവര്‍ത്തനമാരംഭിച്ചു. മട്ടന്നൂര്‍-തലശേരി റോഡില്‍ ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ആധുനിക ഷോപ്പിങ്മാളിന്റെ ഉദ്ഘാടനം സിനിമാതാരം ഉണ്ണികൃഷ്ണന് നമ്പൂതിരി നിര്‍വഹിച്ചു. സിനിമാ നടി മാളവിക മേനോന് മുഖ്യാതിഥിയായിരുന്നു. ലിങ്ക്സ് മാള്‍ മാനേജിങ് ഡയരക്ടര്‍ ഇ.കെ. ശശിയും അമ്മ കെ.കെ.യശോദയും ഭദ്രദീപം തെളിയിച്ചു. കെ. ഭാസ്കരന്, സി.ഐ. ഷജു ജോസഫ്, സലീം അഹമ്മദ്, സുദിഷ്ണ ശശി, കെ.കെ. ശ്രീനിവാസന്, ബിജോയ് ശശി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മള്‍ട്ടിപ്ലക്സ് തിയേറ്റര്‍, മലബാറി, ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന വിവിധ ഫുഡ്കോര്‍ട്ടുകള്‍, വിവിധ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍, ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള വസ്ത്ര ശേഖരം, ഗെയിംസ് സോണ്‍ തുടങ്ങിയവയുമുണ്ട്. 200 വാഹനങ്ങള്‍ പാര്‍ക്കിങ് സൗകര്യമുണ്ട്. 24 മണിക്കൂര്‍ സെക്യൂരിറ്റിയും മാളിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: