കണ്ണൂര്‍: നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന സെന്റ് ആഞ്ചലോസ് കോട്ടയില്‍ ലൈറ്റ് ആന്റ് ഷോ സംവിധാനങ്ങളുടെ പ്രവൃത്തി ദ്രുതഗതിയില്‍ മുന്നേറുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സംസ്ഥാന ടൂറിസം വകുപ്പിന് അനുമതിപത്രം നല്‍കിയതോടെ രണ്ടാഴ്ചക്കുള്ളില്‍ കോട്ടയില്‍ പ്രദര്‍ശനം നടത്താന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വിവിധതരം വെളിച്ചത്തിനായി 700 ഓളം ലൈറ്റ് പോയന്റുകളാണ് കോട്ടവാതിലിന് അഭിമുഖമായി തയ്യാറാക്കിയിട്ടുള്ളത്. ബാംഗ്ലൂര്‍ ആസ്ഥാനമായ സിമ്പോളിക് ടെക്നോളജീസ് എന്ന സ്ഥാപനമാണ് നിര്‍മ്മാണം നടത്തുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഇതിന്റെ പരിശോധന പൂര്‍ത്തിയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയാണ് ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം സാങ്കേതിക തകരാര്‍ മൂലം പദ്ധതി നിര്‍ത്തിവെക്കുകയായിരുന്നു. നിത്യേന മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് പ്രദര്‍ശനമാണ് ഉണ്ടാകുക. വൈകുന്നേരം 6.30 മുതല്‍ 8.30 വരെയാണ് പ്രദര്‍ശന സമയം. 150 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 100 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. ടിക്കറ്റ് വരുമാനത്തിന്റെ 40 ശതമാനം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് നല്‍കണം. കോട്ടയിലേക്ക് വൈകുന്നേരം 6 മണിക്ക് ശേഷം പ്രവേശമില്ലാത്തതിനാല്‍ പ്രദര്‍ശനം കാണാനെത്തുന്നവര്‍ പ്രദര്‍ശന നഗരിക്കപ്പുറം പോകാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: