കുറവിലങ്ങാട്്: എസ്ബിറ്റി് എസ്ബിഐ ലയനം പൂര്‍ണ്ണമാകുന്നതോടെ കുറവിലങ്ങാട് മേഖലയില്‍ കോഴായിലെ എസ്ബിറ്റി ബ്രാഞ്ചും കുടക്കച്ചിറ ബ്രാഞ്ചും ഇല്ലാതാകും കോഴാ ബ്രാഞ്ച് കുറവിലങ്ങാട എസ്ബിഐയിസും കുടക്കച്ചിറ ബ്രാഞ്ച് വലവൂര്‍ എസ്ബിറ്റിയിലും ലയിക്കുമെ്ന്നാണ് അറിയാന്‍ കഴിയുന്നത്്. നിലവില്‍ കോഴാ എസ്ബിറ്റിയില്‍ നൂറു കണക്കിന് ഇടപാടുകാരും കോടിക്കണക്കിന് രൂപയുടെ ലോണ്‍ അടക്കമുള്ള സമ്പത്തിക ഇടപാടുകളുമുണ്ട്. ഇത് എസ്ബിഐ ശാഖയെ ആശ്രയിക്ക”ണം. കുറവിലങ്ങാട് എസ്ബിഐ ശാഖയ്‌ക്ക് നിലവില്‍ സ്ഥല സൗകര്യ കുറവും കൗണ്ടറുകളുടെ എണ്ണവും കുറവാണ്. ഇത് ബാങ്കില്‍ തിരക്കു വര്‍ദ്ധിക്കുവാന്‍ കാരണമാകും. കുടക്കച്ചിറ ബ്രാഞ്ച് ഇല്ലാകുന്നതോടെ ഇടപാടുകാര്‍ ആറ് കിലോമീറ്റര്‍ അകലെയുള്ള വലവൂര്‍ ബ്രാഞ്ചിനെ ആശ്രയിക്കേണ്ടിവരും.
















