കോട്ടയം: മണ്ണ് മാഫിയയുമായിട്ടുള്ള അവിശുദ്ധ ബന്ധത്തിന്റെ പേരില്‍ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ തോമസ് ജോര്‍ജിനെ ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃതമായി മണ്ണ് കടത്തിയ ലോറിയും ഡ്രൈവറെയും ഈ മാസം 5ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി ഗിരീഷ് പി.സാരഥിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരി്ച്ചത്. ഈ സമയം ഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് വന്ന കോള്‍ പരിശോധിച്ചപ്പോള്‍ എഎസ്‌ഐ തോമസ് ജോര്‍ജിന്റേതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടിക്ക് ജില്ലാ പോലീസ് ചീഫിന് ശുപാര്‍ശ ചെയ്തത്.
















