പൊന്‍കുന്നം: ഗതാഗത നിയമപാലനത്തില്‍ കേരളജനത വളരെ പിന്നിലാണന്ന് നാറ്റ്പാക് കണ്‍സള്‍റ്റന്റ് റിട്ട: എസ് പി: ടി. വി. സതീഷ് അഭിപ്രായപെട്ടു .പൊന്‍കുന്നം ജനമൈത്രി പോലീസിന്റെയും ബിജോയ് വാതല്ലൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൊന്‍കുന്നം വ്യാപാരഭവനില്‍ നടന്ന ട്രാഫിക് ബോധവത്കരണ ശില്പശാലയിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ: സോണി തോമസ് അധ്യക്ഷത വഹിച്ച സമ്മേളനം പൊന്‍കുന്നം സിഐ ടി.ടി. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. നാറ്റ്പാക് ശാസ്ത്രജ്ഞന്‍ സുബിന്‍. ബി, എസ്‌ഐ മാരായ മനോജ്കുമാര്‍,സുരേഷ് ,എ എസ്‌ഐ മാമച്ചന്‍, ട്രസ്റ്റ് അധ്യക്ഷ അഡ്വ: പ്രജിഷ ജോസ് വാതല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
















